പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞു; മൂന്ന് പേരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറിയില്‍ ഇന്നലെയുണ്ടായ പാകിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സേന പുറത്തുവിട്ടു. മൂന്ന് ഭീകരര്‍ ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഇലക്ട്രോണിക് നിരീക്ഷണം നടത്തിയപ്പോഴാണ് നുഴഞ്ഞ് കയറ്റം കണ്ടെത്തിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെയും വധിച്ചു.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും […]

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറിയില്‍ ഇന്നലെയുണ്ടായ പാകിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സേന പുറത്തുവിട്ടു. മൂന്ന് ഭീകരര്‍ ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഇലക്ട്രോണിക് നിരീക്ഷണം നടത്തിയപ്പോഴാണ് നുഴഞ്ഞ് കയറ്റം കണ്ടെത്തിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെയും വധിച്ചു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ഡല്‍ഹിയില്‍ സുരക്ഷാ വിലയിരുത്തല്‍ യോഗം ചേര്‍ന്നു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാന്‍ പൊലീസും സേനയും യോജിച്ചു നീങ്ങണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.
അതേസമയം ജമ്മു കശ്മീരിലെ അഖ്‌നൂര്‍ സെക്ടറിലെ പല്ലന്‍വാല മേഖലയില്‍ തുടര്‍ച്ചയായുള്ള നുഴഞ്ഞു കയറ്റ നീക്കം നടന്നതായി സൈന്യം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയും ഇവിടെ നുഴഞ്ഞു കയറാനുള്ള ശ്രമം സൈന്യം ചെറുത്തു തോല്‍പിച്ചു. നേരത്തെ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമത്തിനിടെ കുഴിബോംബില്‍ ചവിട്ടി രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles
Next Story
Share it