സംരക്ഷിക്കാനാളില്ല: കുമ്പളയിലെ 'ചുമട് താങ്ങിക്ക്' മുകളില്‍ കല്ലും മണ്ണും വീണു

കുമ്പള: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങളെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടു വരാത്തതിനാല്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ സമീപത്തുള്ള 'ചുമട് താങ്ങിക്ക്' മുകളില്‍ ദേശീയപാതനിര്‍മ്മാണ കമ്പനി അധികൃതരുടെ കല്ലും മണ്ണും വീണു തുടങ്ങി.പണ്ടുകാലത്ത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ചുമട് താങ്ങികള്‍ കാലത്തിന്റെ മുന്നേറ്റത്തോടൊപ്പം നിത്യജീവിതത്തില്‍ നിന്ന് അകന്നിരുന്നു. എങ്കിലും നൂറ്റാണ്ടുകളോളം ജീവിത ഭാരം പേറി തലയുയര്‍ത്തി നിന്നിരുന്ന ചുമടുതാങ്ങികള്‍ മനുഷ്യ പുരോഗതിയുടെ നാഴികക്കല്ലായി നിലനിന്നിരുന്നു. ഇത്തരത്തിലുള്ള കരിങ്കല്‍ പാളികള്‍ കൊണ്ടുണ്ടാക്കിയ ചുമടുതാങ്ങികള്‍ കുമ്പളയില്‍ ഇപ്പോഴും ചരിത്രാവശിഷ്ടമായി, കാലത്തിന്റെ മൂക സാക്ഷിയായി […]

കുമ്പള: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങളെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടു വരാത്തതിനാല്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ സമീപത്തുള്ള 'ചുമട് താങ്ങിക്ക്' മുകളില്‍ ദേശീയപാതനിര്‍മ്മാണ കമ്പനി അധികൃതരുടെ കല്ലും മണ്ണും വീണു തുടങ്ങി.
പണ്ടുകാലത്ത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ചുമട് താങ്ങികള്‍ കാലത്തിന്റെ മുന്നേറ്റത്തോടൊപ്പം നിത്യജീവിതത്തില്‍ നിന്ന് അകന്നിരുന്നു. എങ്കിലും നൂറ്റാണ്ടുകളോളം ജീവിത ഭാരം പേറി തലയുയര്‍ത്തി നിന്നിരുന്ന ചുമടുതാങ്ങികള്‍ മനുഷ്യ പുരോഗതിയുടെ നാഴികക്കല്ലായി നിലനിന്നിരുന്നു. ഇത്തരത്തിലുള്ള കരിങ്കല്‍ പാളികള്‍ കൊണ്ടുണ്ടാക്കിയ ചുമടുതാങ്ങികള്‍ കുമ്പളയില്‍ ഇപ്പോഴും ചരിത്രാവശിഷ്ടമായി, കാലത്തിന്റെ മൂക സാക്ഷിയായി ഇത് വരെ നിലനിന്നിരുന്നു. കുമ്പളയിലെ ഈ ചരിത്രാ വശിഷ്ടം സംരക്ഷിക്കാനാളില്ലാതെ ഇപ്പോള്‍ ദേശീയപാത വികസനത്തിന് വഴിമാറുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കൃഷി ആവശ്യങ്ങള്‍ക്കും വ്യാപാരാവശ്യങ്ങള്‍ക്കും മത്സ്യ കച്ചവടത്തിനുമൊക്കെ സാധനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും എത്തിക്കുന്നതിന് തല ചുമട്ട് തൊഴിലാളികള്‍ സ്വയം കരിങ്കല്‍ പാളികള്‍ കൊത്തിയെടുത്ത് സ്ഥാപിച്ച ചുമട് താങ്ങിയാണ് ഇപ്പോള്‍ മണ്ണിനടിയിലാകുന്നത്.

Related Articles
Next Story
Share it