കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലെറിഞ്ഞു. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തില്‍ പങ്കെടുത്തവരാണ് ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പുതിയ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെയാണ് കല്ലെറിഞ്ഞത്. സംഭവത്തെ ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അപലപിച്ചു. ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 100 ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.