കാസര്‍കോട്: ചേരങ്കൈക്ക് സമീപം രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളാണ് കല്ലേറിന് പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിനും കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിനുമാണ് കല്ലെറിഞ്ഞത്. അതേ സമയം ആര്‍ക്കും പരിക്കൊന്നുമില്ല.
വിവരമറിഞ്ഞ് റെയില്‍വെ പൊലീസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം നടത്തി. പത്തോളം കുട്ടികള്‍ ഈ ഭാഗത്ത് റെയില്‍വെ ട്രാക്കിന് സമീപം സ്ഥിരമായി എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ലഹരി നുണയുന്നതായും വിവരമുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് റെയില്‍വെ പൊലീസ് എസ്.ഐ. മോഹന്‍ പറഞ്ഞു.