ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: നിരവധി പേര്‍ കസ്റ്റഡിയില്‍; കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ പാളത്തില്‍ പരിശോധന ശക്തമാക്കി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് തിങ്കളാഴ്ച വൈകിട്ട് ട്രെയിനിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ സംശയിക്കപ്പെടുന്നവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് സ്റ്റേഷന്‍ കഴിഞ്ഞ് കുശാല്‍നഗര്‍ വിട്ടയുടനെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 3.45നാണ് സംഭവം. ട്രെയിനിന്റെ ബി -5 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കോച്ചിന്റെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ട്രെയിനിന് നേരെ […]

കാസര്‍കോട്: കാഞ്ഞങ്ങാട്ട് തിങ്കളാഴ്ച വൈകിട്ട് ട്രെയിനിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ സംശയിക്കപ്പെടുന്നവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് സ്റ്റേഷന്‍ കഴിഞ്ഞ് കുശാല്‍നഗര്‍ വിട്ടയുടനെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 3.45നാണ് സംഭവം. ട്രെയിനിന്റെ ബി -5 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കോച്ചിന്റെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ട്രെയിനിന് നേരെ കല്ലേറ് പതിവായ സാഹചര്യത്തില്‍ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കല്ലേറുണ്ടായത്. ഇതോടെ കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ റെയില്‍പാളത്തില്‍ പരിശോധന ശക്തമാക്കി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയില്‍വെ പൊലീസും ആര്‍.പി.എഫുമാണ് പരിശോധന തുടരുന്നത്. റെയില്‍പാളത്തിന് പരിസരത്ത് താമസിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ കീഴൂരില്‍ വരെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. അന്വേഷണത്തിന് പൊലീസ് നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്.

Related Articles
Next Story
Share it