ചിക്കമംഗളൂരുവില്‍ മിനി ബസിന് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷം; കല്ലേറിലും കത്തിക്കുത്തിലും എട്ടുപേര്‍ക്ക് പരിക്കേറ്റു, പത്തുപേര്‍ അറസ്റ്റില്‍

ചിക്കമംഗളൂരു: ചിക്കമംഗളൂരു ബാബാബുദന്‍ഗിരി ദത്തപീഠത്തിലേക്ക് ഭക്തര്‍ സഞ്ചരിക്കുകയായിരുന്ന മിനി ബസിനുനേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. ഇരുവിഭാഗങ്ങളിലും പെട്ടവര്‍ ഏറ്റുമുട്ടിയതോടെ കത്തിക്കുത്തും നടന്നു. ബസിന് നേരെയുണ്ടായ കല്ലേറില്‍ നാലുപേര്‍ക്കും കത്തിക്കുത്തില്‍ നാലുപേര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ചിക്കമംഗളൂരു കോലാറിലാണ് സംഭവം. ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികളായ റോഷന്‍ സമീര്‍ (29), അക്ബര്‍ ഖാന്‍ (32), പാഷ (28), അബ്ബാസ് അലി (26), മുഹമ്മദ് നൗഷീര്‍ (29), ഷൊയ്ബ് സിദ്ദിഖ് (30) എന്നിവരെയും കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാലുപേരെയും […]

ചിക്കമംഗളൂരു: ചിക്കമംഗളൂരു ബാബാബുദന്‍ഗിരി ദത്തപീഠത്തിലേക്ക് ഭക്തര്‍ സഞ്ചരിക്കുകയായിരുന്ന മിനി ബസിനുനേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. ഇരുവിഭാഗങ്ങളിലും പെട്ടവര്‍ ഏറ്റുമുട്ടിയതോടെ കത്തിക്കുത്തും നടന്നു. ബസിന് നേരെയുണ്ടായ കല്ലേറില്‍ നാലുപേര്‍ക്കും കത്തിക്കുത്തില്‍ നാലുപേര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ചിക്കമംഗളൂരു കോലാറിലാണ് സംഭവം. ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികളായ റോഷന്‍ സമീര്‍ (29), അക്ബര്‍ ഖാന്‍ (32), പാഷ (28), അബ്ബാസ് അലി (26), മുഹമ്മദ് നൗഷീര്‍ (29), ഷൊയ്ബ് സിദ്ദിഖ് (30) എന്നിവരെയും കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിന്റെ തുടര്‍ച്ചയായി രാത്രി രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വസീം ബെയ്ഗ് അടക്കം നാലുപേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.

Related Articles
Next Story
Share it