പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന മോഷ്ടാവ് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി കടന്നു

കുമ്പള: പൊലീസിന്റെ കണ്ണ് വെട്ടിച്ച് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. പെട്രോള്‍ പമ്പ് ഓഫീസിലെ ജനല്‍ കമ്പി മുറിച്ച് മാറ്റി 9,500 രൂപ കവര്‍ന്നതിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി മോഷ്ടാവ് കടന്ന് കളഞ്ഞു. കുമ്പള-ബദിയടുക്ക റോഡിലെ ഭാരത് പെട്രോള്‍ പമ്പ് ഓഫീസിന്റെ പിറക് വശത്തെ ജനലിന്റെ കമ്പികള്‍ മുറിച്ച് മാറ്റിയതിന് ശേഷം മേശ വലിപ്പിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് സമീപത്തെ കാര്‍ത്തികിന്റെ വീടിലെ ഗേറ്റ് പൂട്ട് തകര്‍ത്ത് മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.14 ജെ 5971 […]

കുമ്പള: പൊലീസിന്റെ കണ്ണ് വെട്ടിച്ച് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. പെട്രോള്‍ പമ്പ് ഓഫീസിലെ ജനല്‍ കമ്പി മുറിച്ച് മാറ്റി 9,500 രൂപ കവര്‍ന്നതിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി മോഷ്ടാവ് കടന്ന് കളഞ്ഞു. കുമ്പള-ബദിയടുക്ക റോഡിലെ ഭാരത് പെട്രോള്‍ പമ്പ് ഓഫീസിന്റെ പിറക് വശത്തെ ജനലിന്റെ കമ്പികള്‍ മുറിച്ച് മാറ്റിയതിന് ശേഷം മേശ വലിപ്പിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് സമീപത്തെ കാര്‍ത്തികിന്റെ വീടിലെ ഗേറ്റ് പൂട്ട് തകര്‍ത്ത് മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.14 ജെ 5971 നമ്പര്‍ ഫാഷന്‍ പ്രോ ബൈക്കില്‍ കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് കവര്‍ച്ചയെന്നാണ് സംശയിക്കുന്നത്. ഓഫീസിനകത്തെ രണ്ട് സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം തിരിച്ചു വെച്ച നിലയിലാണ്. മറ്റൊരു ക്യാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖം മൂടിയായിരുന്നു കവര്‍ച്ചയ്‌ക്കെത്തിയത്. മൂന്ന് മാസത്തിനിടെ എട്ട് കവര്‍ച്ചകളാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത്. കുമ്പള ടൗണില്‍ മൂന്ന് കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നിരുന്നു. കളത്തൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളും അംഗഡിമുഗറില്‍ വീട്ടില്‍ സൂക്ഷിച്ച ഏഴ് ക്വിന്റല്‍ അടക്കയും കവരുകയുണ്ടായി. അടക്ക കവര്‍ന്ന വീടിന് സമീപത്തെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ കടത്തി കൊണ്ടുപോവുകയുമുണ്ടായി. പിക്കപ്പ് വാന്‍ ഉടമ ഇത് വരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. രാത്രി കാലങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം നടക്കുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കുമ്പള ടൗണിലും സമീപത്തും നടന്ന 5 കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരാള്‍ തന്നെ എന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related Articles
Next Story
Share it