ഇന്നും വിജനം; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കാസര്‍കോട് ജില്ല ഇന്നും നിശ്ചലമായി. ഇന്ന് നാമമാത്രമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. സ്വകാര്യ ബസുകളും കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിരത്തിലിറങ്ങിയില്ല. അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ചുരുക്കം കടകള്‍ മാത്രമാണ് കാസര്‍കോട് നഗരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. മറ്റു ടൗണുകളിലും ഇതേ സ്ഥിതിയാണ്. ഏതാനും ഓട്ടോ റിക്ഷകള്‍ നിരത്തിലിറങ്ങി. കാസര്‍കോട് കറന്തക്കാട് ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിവരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. […]

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കാസര്‍കോട് ജില്ല ഇന്നും നിശ്ചലമായി. ഇന്ന് നാമമാത്രമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. സ്വകാര്യ ബസുകളും കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിരത്തിലിറങ്ങിയില്ല. അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ചുരുക്കം കടകള്‍ മാത്രമാണ് കാസര്‍കോട് നഗരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. മറ്റു ടൗണുകളിലും ഇതേ സ്ഥിതിയാണ്. ഏതാനും ഓട്ടോ റിക്ഷകള്‍ നിരത്തിലിറങ്ങി. കാസര്‍കോട് കറന്തക്കാട് ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിവരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. രേഖകള്‍ പരിശോധിച്ച് ആവശ്യം ഉറപ്പ് വരുത്തിയതിന് ശേഷമാണ് കടത്തി വിടുന്നത്. മുഴുവന്‍ വാഹനങ്ങളുടെയും നമ്പര്‍ പൊലീസ് കുറിച്ചു വെക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ എത്തിയവരെ തിരിച്ചയക്കുന്നു. കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആളുകള്‍ തീരെ കുറവാണ്.
നിയന്ത്രണം ലംഘിച്ച് അനുമതിയില്ലാതെ കടകള്‍ തുറന്നാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കുമ്പള, ബദിയടുക്ക ഭാഗങ്ങളില്‍ ഇത്തരത്തില്‍ കടകള്‍ തുറന്നതിന് പൊലീസ് കേസെടുത്തിരുന്നു.

Related Articles
Next Story
Share it