വന്യമൃഗ ശല്യം തടയാന്‍ നടപടി തുടങ്ങി:വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി ഒഴിയുന്നു

മുള്ളേരിയ: മാസങ്ങളായി വനാതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാക്കിയ പുലി, കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം തടയാന്‍ അടിയന്തര നടപടി. ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മുളിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനജാഗ്രത സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. പുലി ഭീതി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ കൂട് സ്ഥാപിക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും. യോഗത്തിലെ തീരുമാനപ്രകാരം കാറഡുക്ക, മുളിയാര്‍ വനത്തിലുള്ള കാട്ടാനകളെ വേലിക്കപ്പുറം തുരത്താനുള്ള ദൗത്യം ഇന്നലെ രാത്രിയോടെ ആലംപറമ്പില്‍ നിന്ന് ആരംഭിച്ചു. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി […]

മുള്ളേരിയ: മാസങ്ങളായി വനാതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാക്കിയ പുലി, കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം തടയാന്‍ അടിയന്തര നടപടി. ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മുളിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനജാഗ്രത സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. പുലി ഭീതി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ കൂട് സ്ഥാപിക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും. യോഗത്തിലെ തീരുമാനപ്രകാരം കാറഡുക്ക, മുളിയാര്‍ വനത്തിലുള്ള കാട്ടാനകളെ വേലിക്കപ്പുറം തുരത്താനുള്ള ദൗത്യം ഇന്നലെ രാത്രിയോടെ ആലംപറമ്പില്‍ നിന്ന് ആരംഭിച്ചു. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി സംഘവും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ദൗത്യം തുടങ്ങിയത്. വയനാട് ജില്ലയിലും മറ്റും ആനകളെ തുരത്താന്‍ ഉപയോഗിക്കുന്ന എയര്‍ഗണ്ണിന് സമാനമായ തോക്കുകള്‍ ഉപയോഗിച്ചുള്ള ഓപ്പറേഷനാണ് നടത്തുന്നത്.
ഇതിനായി രണ്ട് തോക്കുകള്‍ ഡി.എഫ്.ഒ ഇന്നലെ ഇവിടെ എത്തിച്ചിരുന്നു. മുളിയാര്‍, കാറഡുക്ക വനമേഖലയിലെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ നിരവധി തവണ പുലിയെ കണണ്ടതായി പറഞ്ഞിരുന്നു. പശു, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ പുലിയെന്ന് സംശയിക്കുന്ന അഞ്ജാത ജീവി അക്രമിക്കുന്നതും കടിച്ചു കൊല്ലുന്നതും പതിവായിരുന്നു. അതോടൊപ്പം കാട്ടാനകള്‍ നാട്ടിലിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിക്കുകയും പകല്‍ നേരങ്ങളില്‍ റോഡിലിറങ്ങുന്നതും പതിവായിരുന്നു. പലരും കാട്ടാനകളുടെ അക്രമണത്തില്‍ നിന്നും തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടിരുന്നത്. ഇതോടെ വിഷയത്തില്‍ ജില്ലാ നിയമസേവന അതോറിറ്റി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പി.രാമചന്ദ്രന്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ച മുമ്പ് നിയമസേവന അതോറിറ്റി യോഗം ചേരുകയും ജനജാഗ്രത സമിതി യോഗം വിളിച്ച് വന്യമൃഗ ശല്യം തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ വനംവകുപ്പ് മേധാവിയോട് നിയമസേവന അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

Related Articles
Next Story
Share it