'ഡ്രൈവിംഗ് ടെസ്റ്റ് വേഗത്തില്‍ നടത്താന്‍ നടപടി വേണം'

കാസര്‍കോട്: ഡ്രൈവിംഗ് ടെസ്റ്റ് വേഗത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് താലൂക്കിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കി. ലേണേഴ്‌സ് ലൈസന്‍സ് വേഗത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ലൈസന്‍സെടുക്കാന്‍ വന്നാല്‍ ലേണേഴ്‌സ് എഴുതാന്‍ 30 ദിവസവും ശേഷം ഡ്രൈവിംഗ് ടെസ്റ്റിന് 45 ദിവസവും കാത്തിരിക്കണം. ഈ കാലാതാമസം കാരണം ഏറെ പ്രയാസമനുഭവിക്കുന്നത് രണ്ടുമാസത്തെ അവധിക്ക് വരുന്ന പ്രവാസികളാണ്. ഇത് മുതലെടുത്ത് ചില ഏജന്റുമാര്‍ കര്‍ണാടകയില്‍നിന്നും ലൈസന്‍സ് തരപ്പെടുത്തി നല്‍കുന്നു. ഇതിലൂടെ സംസ്ഥാന സര്‍ക്കാറിന് ഫീസിനത്തില്‍ ലഭിക്കുന്ന തുക […]

കാസര്‍കോട്: ഡ്രൈവിംഗ് ടെസ്റ്റ് വേഗത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് താലൂക്കിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കി. ലേണേഴ്‌സ് ലൈസന്‍സ് വേഗത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ലൈസന്‍സെടുക്കാന്‍ വന്നാല്‍ ലേണേഴ്‌സ് എഴുതാന്‍ 30 ദിവസവും ശേഷം ഡ്രൈവിംഗ് ടെസ്റ്റിന് 45 ദിവസവും കാത്തിരിക്കണം. ഈ കാലാതാമസം കാരണം ഏറെ പ്രയാസമനുഭവിക്കുന്നത് രണ്ടുമാസത്തെ അവധിക്ക് വരുന്ന പ്രവാസികളാണ്. ഇത് മുതലെടുത്ത് ചില ഏജന്റുമാര്‍ കര്‍ണാടകയില്‍നിന്നും ലൈസന്‍സ് തരപ്പെടുത്തി നല്‍കുന്നു. ഇതിലൂടെ സംസ്ഥാന സര്‍ക്കാറിന് ഫീസിനത്തില്‍ ലഭിക്കുന്ന തുക നഷ്ടമാവുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാപ്രസിഡണ്ട് സണ്ണി അരമന, സെക്രട്ടറി രതീഷ് പുതിയപുരയില്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളായ ഫസല്‍റഹ്മാന്‍ മേല്‍പറമ്പ്, എം. ഗിരീഷ്, എം. സുകുമാരന്‍ ഫസല്‍, കെ. ലോഹിത്, ശ്രീദേവി, പുത്തിച്ച മജിര്‍പ്പള്ളം, രാജേഷ്, പി. കുഞ്ഞിരാമന്‍, ഗണേഷ് പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it