'പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണം'

കാസര്‍കോട്: കോവിഡ് പ്രതിരോധ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശം മൂലം അടച്ചിട്ട പള്ളികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം കേരള സര്‍ക്കാരിനോട് ആവശ്യപെട്ടു. പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നത് അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രോട്ടോകോള്‍ പാലിക്കുന്നത് പള്ളികളിലാണ്. ദീര്‍ഘകാലം പള്ളികള്‍ അടച്ചിട്ട് പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പള്ളികള്‍ തുറന്ന് […]

കാസര്‍കോട്: കോവിഡ് പ്രതിരോധ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശം മൂലം അടച്ചിട്ട പള്ളികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം കേരള സര്‍ക്കാരിനോട് ആവശ്യപെട്ടു. പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നത് അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രോട്ടോകോള്‍ പാലിക്കുന്നത് പള്ളികളിലാണ്. ദീര്‍ഘകാലം പള്ളികള്‍ അടച്ചിട്ട് പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപെട്ടു. വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടി.എ ഷാഫി, കെ.എച്ച് മുഹമ്മദ് അഷ്റഫ്, എന്‍.കെ അമാനുല്ല, അഹ്‌മദ് ഹാജി അങ്കോല, പി.എ അബ്ദുല്‍ സത്താര്‍ ഹാജി, മുഹമ്മദ് വെല്‍ക്കം എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it