പെണ്‍കുട്ടിയെ ആറ് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 107 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: 16കാരിയെ തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. കാഞ്ഞങ്ങാട് പോക്‌സോ ജഡ്ജ് സി.സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ഇടുക്കി സ്വദേശിയും മേല്‍പ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമാണ് പ്രതി. ബലാല്‍സംഗക്കേസില്‍ മൂന്ന് വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷം കഠിന തടവിനും ഒരു വകുപ്പില്‍ 7 വര്‍ഷം കഠിന തടവിനുമാണ് ശിക്ഷ. രണ്ട് പോക്‌സോ വകുപ്പുകളിലായി 20 വര്‍ഷം വീതം 40 […]

കാഞ്ഞങ്ങാട്: 16കാരിയെ തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. കാഞ്ഞങ്ങാട് പോക്‌സോ ജഡ്ജ് സി.സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
ഇടുക്കി സ്വദേശിയും മേല്‍പ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമാണ് പ്രതി. ബലാല്‍സംഗക്കേസില്‍ മൂന്ന് വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷം കഠിന തടവിനും ഒരു വകുപ്പില്‍ 7 വര്‍ഷം കഠിന തടവിനുമാണ് ശിക്ഷ.
രണ്ട് പോക്‌സോ വകുപ്പുകളിലായി 20 വര്‍ഷം വീതം 40 വര്‍ഷം തടവുമുണ്ട്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

Related Articles
Next Story
Share it