കാസര്‍കോട്: നഗരത്തിന്റെ സമീപ പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന 14കാരിയെ പീഡിപ്പിച്ച കേസില്‍ ഇതരസംസ്ഥാനക്കാരനായ രണ്ടാനച്ഛനെ വിദ്യാനഗര്‍ സി.ഐ വി.വി മനോജ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സംജിത് രാജ് പ്രധാന (രാജ്-37)നെയാണ് ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്. അയല്‍വാസിയുടെ പരാതിയില്‍ പ്രതിക്കെതിരെ ചൈല്‍ഡ് ലൈന്‍ കേസെടുക്കുകയായിരുന്നു.