നീലേശ്വരത്ത് ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് പരിക്ക്; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തി

നീലേശ്വരം: ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തറിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര കുഞ്ഞിപുളിക്കാലിലെ ഗോപാലന്‍നായരുടെ ഭാര്യ ലതികയുടെ പേരിലുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. 25 വര്‍ഷമായി ആള്‍താമസമില്ലാത്ത ഈ വീട് തൊഴിലാളികള്‍ പൊളിച്ചുമാറ്റുന്നതിനിടെയാണ് സ്റ്റീല്‍ബോംബ് കണ്ടെത്തിയത്. ഇത് എടുത്ത് പുറത്തേക്കെറിയുമ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിതെറിക്കുകയും തൊഴിലാളികളില്‍ ഒരാളായ കുഞ്ഞിപുളിക്കാലിലെ നാരായണന്(47) പരിക്കേല്‍ക്കുകയും ചെയ്തു. നാരായണന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. നാരായണന് ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് തൊഴിലാളികള്‍ […]

നീലേശ്വരം: ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തറിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര കുഞ്ഞിപുളിക്കാലിലെ ഗോപാലന്‍നായരുടെ ഭാര്യ ലതികയുടെ പേരിലുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. 25 വര്‍ഷമായി ആള്‍താമസമില്ലാത്ത ഈ വീട് തൊഴിലാളികള്‍ പൊളിച്ചുമാറ്റുന്നതിനിടെയാണ് സ്റ്റീല്‍ബോംബ് കണ്ടെത്തിയത്. ഇത് എടുത്ത് പുറത്തേക്കെറിയുമ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിതെറിക്കുകയും തൊഴിലാളികളില്‍ ഒരാളായ കുഞ്ഞിപുളിക്കാലിലെ നാരായണന്(47) പരിക്കേല്‍ക്കുകയും ചെയ്തു. നാരായണന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. നാരായണന് ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്തത് നാരായണനാണ്. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളുടെ മൊഴിയെടുക്കുകയും സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു. ഇന്ന് രാവിലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കുഞ്ഞിപുളിക്കാലിലെ വീട്ടിലെത്തി പരിശോധന നടത്തി, സയന്റിഫിക് വിദഗ്ധരും എത്തിയിട്ടുണ്ട്. ആള്‍താമസമില്ലാത്ത വീട്ടില്‍ സ്റ്റീല്‍ബോംബ് ആര് വെച്ചുവെന്നതുസംബന്ധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മാരക പ്രഹരശേഷിയുള്ള ബോംബാണിതെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സ്‌ഫോടകവസ്തു തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. പൊതുവെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കുഞ്ഞിപ്പുളിക്കാല്‍. ഇവിടെ എങ്ങനെ സ്റ്റീല്‍ബോംബ് എത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Related Articles
Next Story
Share it