നീലേശ്വരത്തെ സ്റ്റീല്‍ ബോംബ് സ്ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

നീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാലില്‍ ആള്‍താമസമില്ലാത്ത വീട്ടിലുണ്ടായ സ്റ്റീല്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പുറമെ ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുന്നതിന് വേണ്ടിയാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ സ്റ്റീല്‍ ബോംബ് സൂക്ഷിച്ചതെന്ന് സി.പി.എം ആരോപിച്ചു. ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ലഭിച്ച […]

നീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാലില്‍ ആള്‍താമസമില്ലാത്ത വീട്ടിലുണ്ടായ സ്റ്റീല്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പുറമെ ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുന്നതിന് വേണ്ടിയാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ സ്റ്റീല്‍ ബോംബ് സൂക്ഷിച്ചതെന്ന് സി.പി.എം ആരോപിച്ചു. ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ലഭിച്ച വസ്തു പുറത്തേക്ക് വലിച്ചെറിയുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.

പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബ് തന്നെയാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. സ്റ്റീല്‍ ബോംബ് വെച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കാസര്‍കോട്ടുനിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമെത്തി ഇവിടെ പരിശോധന നടത്തിയിരുന്നു. പൊളിച്ച് പകുതിയായ വിട്ടിലോ പറമ്പിലോ സ്ഫോടകവസ്തുക്കളുണ്ടോയെന്ന് കണ്ടെത്തുന്നതിന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Steel bomb blast in Nileshwar: Complaint lodged by CPM

Related Articles
Next Story
Share it