ആലപ്പുഴ സ്വദേശിനിയെ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ആലപ്പുഴ സ്വദേശിനിയായ 45കാരിയെ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട്ടെ റെജി സെബാസ്റ്റ്യനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയെ റെജിയുടെ വീട്ടില്‍ ജോലിക്ക് കൊണ്ടുവന്നതായിരുന്നു. ഇതിനിടെ സ്ത്രീയെ കോഴിക്കോട്ടെ വീട്ടില്‍ വെച്ചും ഇരിയയിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചും നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടെ സ്ത്രീയുടെ നഗ്‌നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ റെജി അഞ്ചുലക്ഷം രൂപയും സ്വര്‍ണവും […]

കാഞ്ഞങ്ങാട്: ആലപ്പുഴ സ്വദേശിനിയായ 45കാരിയെ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട്ടെ റെജി സെബാസ്റ്റ്യനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയെ റെജിയുടെ വീട്ടില്‍ ജോലിക്ക് കൊണ്ടുവന്നതായിരുന്നു. ഇതിനിടെ സ്ത്രീയെ കോഴിക്കോട്ടെ വീട്ടില്‍ വെച്ചും ഇരിയയിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചും നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടെ സ്ത്രീയുടെ നഗ്‌നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ റെജി അഞ്ചുലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. 10 മാസക്കാലമാണ് റെജി തന്നെ പീഡിപ്പിച്ചതെന്നും നാല്‍പ്പത്തഞ്ചുകാരി പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it