കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചു; കേരളത്തിന് 4122.27 കോടി രൂപ ലഭിക്കും; നല്‍കുന്നത് 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത്
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചു. 75000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ചത്. ഈയിനത്തില്‍ കേരളത്തിന് 4122.27 കോടി രൂപ ലഭിക്കും. 4524 കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിന് കിട്ടേണ്ടിയിരുന്നത്. കര്‍ണാടകയ്ക്ക് 8542.17 കോടി, മഹാരാഷ്ട്രയ്ക്ക് 6501.11 കോടി, ഗുജറാത്തിന് 6151 കോടി, തമിഴ്നാടിന് 3818.5 കോടി എന്നിങ്ങനെ നഷ്ടപരിഹാരമായി ലഭിക്കും. നഷ്ടപരിഹാം എത്രയും വേഗം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. […]

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചു. 75000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ചത്. ഈയിനത്തില്‍ കേരളത്തിന് 4122.27 കോടി രൂപ ലഭിക്കും. 4524 കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിന് കിട്ടേണ്ടിയിരുന്നത്. കര്‍ണാടകയ്ക്ക് 8542.17 കോടി, മഹാരാഷ്ട്രയ്ക്ക് 6501.11 കോടി, ഗുജറാത്തിന് 6151 കോടി, തമിഴ്നാടിന് 3818.5 കോടി എന്നിങ്ങനെ നഷ്ടപരിഹാരമായി ലഭിക്കും.
നഷ്ടപരിഹാം എത്രയും വേഗം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടും ഈയാവശ്യം ഉന്നയിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കിയത്.
മെയ് 28ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നല്കാന് തീരുമാനമെടുത്തിരുന്നു. നഷ്ടപരിഹാര നിധിയില്‍ ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രം വായ്പയെടുത്ത് നല്‍കുന്നത്. 2020-21 വര്‍ഷത്തില്‍ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്പയെടുത്ത് ജി.എസ്.ടി നഷ്ടപരിഹാരമെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ കൈമാറുന്ന 75000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നടപ്പുവര്‍ഷം ജി.എസ്.ടി കുടിശിക ഇനത്തില്‍ നല്‍കേണ്ട തുകയുടെ പകുതി വരുമെന്നും ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഗഡുക്കളായി അനുവദിക്കുമെന്നും ധനമന്ത്രലായം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.