സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് തല്‍പ്പരകക്ഷികള്‍ വിട്ടു നില്‍ക്കണം-സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങള്‍

ചട്ടഞ്ചാല്‍: ഇസ്‌ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിലേക്ക് ചേര്‍ത്തു പ്രചരിപ്പിച്ചു സമൂഹത്തില്‍ തെറ്റുധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ കുല്‍സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലകള്‍ തോറും നടക്കുന്ന ത്രൈമാസ ബോധന യത്‌നം പരിപാടിയുടെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റി ചട്ടഞ്ചാല്‍ ഓബൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. […]

ചട്ടഞ്ചാല്‍: ഇസ്‌ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിലേക്ക് ചേര്‍ത്തു പ്രചരിപ്പിച്ചു സമൂഹത്തില്‍ തെറ്റുധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ കുല്‍സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ പ്രസ്താവിച്ചു.
സമസ്ത കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലകള്‍ തോറും നടക്കുന്ന ത്രൈമാസ ബോധന യത്‌നം പരിപാടിയുടെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റി ചട്ടഞ്ചാല്‍ ഓബൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
വിശുദ്ധ ഖുര്‍ആനിലെ പല പരാമര്‍ശങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും പശ്ചാത്തലം മനസ്സിലാക്കാതെയും ഉദ്ധരിച്ച് ചിലര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഈ രീതി സ്വീകരിച്ചാല്‍ എല്ലാ മതങ്ങളെ സംബന്ധിച്ചും അത്തരം വിമര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയും. അത് പക്ഷെ, രാജ്യത്ത് സ്വസ്ഥമായ സാമൂഹിക ജീവിതവും പരസ്പര വിശ്വാസവും നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഗുണവും ചെയ്യില്ല. അത് കൊണ്ട് തന്നെ ഇത്തരം അനാശാസ്യ പ്രവണതകളില്‍ നിന്ന് രാജ്യത്തിന്റെ നന്‍മ ആഗ്രഹിക്കുന്ന എല്ലാവരും വിട്ടു നില്‍ക്കണമെന്ന് സമസ്ത പ്രസിഡണ്ട് ആഹ്വാനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി പരിപാടിക്ക് തുടക്കം കുറിച്ച് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി ആമുഖ ഭാഷണം നടത്തി.
'എന്താണു ജിഹാദ്' എന്ന വിഷയം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും 'നര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും' എന്ന വിഷയം അഡ്വ. ഹനീഫ് ഹുദവിയും അവതരിപ്പിച്ചു. കേന്ദ്ര മുശാവറ അംഗം തൊട്ടി മാഹിന്‍ മുസ്ലിയാര്‍, കെ.ടി. അബ്ദുല്ല ഫൈസി, മജീദ് ബാഖവി തളങ്കര, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സി.കെ.കെ. മാണിയൂര്‍, എ.കെ.ആലിപ്പറമ്പ്, എം.മൊയ്തു മൗലവി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, എം.പി. മുഹമ്മദ് ഫൈസി, ഖാലിദ് ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, കല്ലട്ര അബ്ബാസ് ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഹാജി കുണിയ, മജീദ് ദാരിമി പയ്യക്കി, ഖലീലു റഹ്‌മാന്‍ കാശിഫി, ബഷീര്‍ ദാരിമി, മൊയ്തു ചെര്‍ക്കള സംബന്ധിച്ചു.

Related Articles
Next Story
Share it