നരേന്ദ്ര മോഡിയും സംഘപരിവാറും ചരിത്രത്തെ തമസ്‌കരിക്കുന്നു -രമേശ് ചെന്നിത്തല
കാഞ്ഞങ്ങാട്: നരേന്ദ്ര മോഡിയും സംഘപരിവാറും ചരിത്രത്തെ തമസ്‌കരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. സ്വേച്ഛാധിപതികള്‍ എവിടെയൊക്കെ രാജ്യം ഭരിച്ചിട്ടുണ്ടോ ആ രാജ്യങ്ങളൊക്കെ തകര്‍ച്ചയെ അഭിമുഖീകരിച്ച ചരിത്രമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് വര്‍ഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായുള്ള ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ ചരിത്ര വിരോധം എന്ന വിഷയം പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ […]

കാഞ്ഞങ്ങാട്: നരേന്ദ്ര മോഡിയും സംഘപരിവാറും ചരിത്രത്തെ തമസ്‌കരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. സ്വേച്ഛാധിപതികള്‍ എവിടെയൊക്കെ രാജ്യം ഭരിച്ചിട്ടുണ്ടോ ആ രാജ്യങ്ങളൊക്കെ തകര്‍ച്ചയെ അഭിമുഖീകരിച്ച ചരിത്രമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് വര്‍ഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായുള്ള ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ ചരിത്ര വിരോധം എന്ന വിഷയം പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അവതരിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയനായ ഡോ. സുരേന്ദ്രനാഥ്, ജില്ലാ ആസ്പത്രിയില്‍ നിര്‍ധന രോഗികള്‍ക്ക് സഹായമെത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ ഗംഗനെയും രമേശ് ചെന്നിത്തല ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, എം. അസിനാര്‍, ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ. രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, ഇസ്മയില്‍ ചിത്താരി, സത്യനാഥന്‍ പത്രവളപ്പില്‍, രാജേഷ് തമ്പാന്‍, സ്വരാജ് കാനത്തൂര്‍, മാര്‍ട്ടിന്‍ ജോര്‍ജ്, ഉനൈസ് ബേഡകം, ഷോണി കെ. തോമസ്. നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ അനൂപ് കല്ല്യോട്ട്, മാത്യു ബദിയടുക്ക, സന്തു ടോം ജോസ്, ഇര്‍ഷാദ് മഞ്ചേശ്വരം, സോണി പൊടിമറ്റം പ്രസംഗിച്ചു.