കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് നല്‍കുന്നതിന്റെ ദൂഷ്യഫലം പാര്‍ട്ടി അനുഭവിക്കുന്നു-എം.വി ഗോവിന്ദന്‍

പാലക്കാട്: കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്റെ ദൂഷ്യഫലം സി.പി.എം അനുഭവിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസില്‍ മുഖ്യപ്രതികളിലൊരാളായ ഭഗവല്‍സിംഗിന്റെ സി.പി.എം ബന്ധം സംബന്ധിച്ചും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവര്‍ വിവിധ കേസുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ സ്വയം വിമര്‍ശനം. മെമ്പര്‍ഷിപ്പ് കിട്ടി എന്നുള്ളത് കൊണ്ട് മാര്‍ക്‌സിസ്റ്റ് ആയി എന്ന ധാരണ ആര്‍ക്കും വേണ്ടെന്ന് പാലക്കാട് വടക്കാഞ്ചേരിയില്‍ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം […]

പാലക്കാട്: കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്റെ ദൂഷ്യഫലം സി.പി.എം അനുഭവിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസില്‍ മുഖ്യപ്രതികളിലൊരാളായ ഭഗവല്‍സിംഗിന്റെ സി.പി.എം ബന്ധം സംബന്ധിച്ചും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവര്‍ വിവിധ കേസുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ സ്വയം വിമര്‍ശനം. മെമ്പര്‍ഷിപ്പ് കിട്ടി എന്നുള്ളത് കൊണ്ട് മാര്‍ക്‌സിസ്റ്റ് ആയി എന്ന ധാരണ ആര്‍ക്കും വേണ്ടെന്ന് പാലക്കാട് വടക്കാഞ്ചേരിയില്‍ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. അങ്ങനെയല്ലാത്തതിന്റെ ദൂഷ്യഫലം നമ്മള്‍ ഇപ്പോള്‍ ഏറ്റുവാങ്ങുന്നുണ്ട്. കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുക്കുക, ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമൊക്കെയാവുക. എന്നിട്ട് ശുദ്ധ അസംബന്ധത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തെറ്റായ നിലപാടിലേക്കും വഴുതിമാറുക, ഒടുവില്‍ കമ്മ്യൂണിസ്റ്റാണ്, പാര്‍ട്ടി അംഗമാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള പേര് ദോഷം നമ്മള്‍ കേള്‍ക്കാനിടയാവുക ഇതൊന്നും ശരിയല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Related Articles
Next Story
Share it