കെ റെയില്‍ പദ്ധതി: വീടുകയറിയുള്ള സി.പി.എമ്മിന്റെ ബോധവല്‍ക്കരണം അപഹാസ്യം- എം.എം ഹസന്‍

കാസര്‍കോട്: കെ റെയില്‍ പദ്ധതിക്കുവേണ്ടി വീടുകയറിയുള്ള സി.പി.എം നടത്തുന്ന ബോധവത്കരണം അപഹാസ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ എല്‍.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികള്‍ കെ റെയില്‍ സംബന്ധിച്ച് പ്രകടിപ്പിച്ചത് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ തന്നെയാണ്. ഈ ആശങ്കകള്‍ ദൂരീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കെ റെയില്‍ പദ്ധതി കേരളത്തെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കാണ് കൊണ്ടുപോകുക. വീട് വെക്കാന്‍ 5 സെന്റ് വയല്‍ നികത്തുന്നതിന് പോലും അനുമതി നല്‍കാത്ത […]

കാസര്‍കോട്: കെ റെയില്‍ പദ്ധതിക്കുവേണ്ടി വീടുകയറിയുള്ള സി.പി.എം നടത്തുന്ന ബോധവത്കരണം അപഹാസ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ എല്‍.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികള്‍ കെ റെയില്‍ സംബന്ധിച്ച് പ്രകടിപ്പിച്ചത് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ തന്നെയാണ്. ഈ ആശങ്കകള്‍ ദൂരീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കെ റെയില്‍ പദ്ധതി കേരളത്തെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കാണ് കൊണ്ടുപോകുക. വീട് വെക്കാന്‍ 5 സെന്റ് വയല്‍ നികത്തുന്നതിന് പോലും അനുമതി നല്‍കാത്ത സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിക്കായി 145 ഹെക്ടര്‍ നെല്‍വയല്‍ നികത്താന്‍ പോലും തയ്യാറെടുത്തിരിക്കുകയാണ്. ഈ പദ്ധതി ഉപേക്ഷിച്ച് ബദല്‍ പദ്ധതി കണ്ടെത്തുകയാണ് വേണ്ടത്. കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. എക്സ്പ്രസ് ഹൈവേ അടക്കം യു.ഡി.എഫ് കൊണ്ടുവന്ന നിരവധി വികസനപദ്ധതികളെ ആരാണ് തകര്‍ത്തതെന്ന് കോടിയേരി വ്യക്തമാക്കണം-ഹസന്‍ പറഞ്ഞു. എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, ഹക്കീം കുന്നില്‍ എന്നിവരും ഹസനോടൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it