പാലാ ബിഷപ്പിന്റെ പരാമര്‍ശം; കാനത്തിന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല-കെ.സുധാകരന്‍

കാസര്‍കോട്: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി പറഞ്ഞു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നത് ലജ്ജാകരമാണ്. മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ നോക്കി നില്‍ക്കുകയല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. യോഗം വിളിക്കാത്തതിന് പിന്നില്‍ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ഉത്തരവാദിത്വം മുഖ്യമന്ത്രി […]

കാസര്‍കോട്: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി പറഞ്ഞു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നത് ലജ്ജാകരമാണ്. മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ നോക്കി നില്‍ക്കുകയല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. യോഗം വിളിക്കാത്തതിന് പിന്നില്‍ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കില്‍ അത് ഏറ്റെടുക്കാന്‍ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Related Articles
Next Story
Share it