കാല് പിടിപ്പിച്ചതല്ല, വിദ്യാര്‍ത്ഥി തന്റെ കാലില്‍ വീണതാണെന്ന് കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എം.രമ

കാസര്‍കോട്: വിദ്യാര്‍ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന എം.എസ്.എഫിന്റെ ആരോപണത്തിന് മറുപടിയുമായി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എം. രമ. കാല് പിടിപ്പിച്ചതല്ല, വിദ്യാര്‍ത്ഥി തന്റെ കാലില്‍ വീണതാണെന്ന് ഡോ. എം. രമ പറഞ്ഞു. എം.എസ്.എഫ്. നേതാക്കളുടെ പ്രസ്താവനകള്‍ തികഞ്ഞ അസത്യങ്ങളാണെന്നും വ്യക്തിപരമായി അപകീര്‍ത്തി വരുത്തുന്ന പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡോ. എം. രമ പ്രതികരിച്ചു. കാമ്പസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ത്ഥികളെ ശാസിച്ചിട്ടുണ്ട്. എന്നാല്‍ മാസ്‌ക്ക് അണിഞ്ഞ് കൂട്ടം കൂടാതെ നില്‍ക്കണമെന്നു […]

കാസര്‍കോട്: വിദ്യാര്‍ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന എം.എസ്.എഫിന്റെ ആരോപണത്തിന് മറുപടിയുമായി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എം. രമ. കാല് പിടിപ്പിച്ചതല്ല, വിദ്യാര്‍ത്ഥി തന്റെ കാലില്‍ വീണതാണെന്ന് ഡോ. എം. രമ പറഞ്ഞു.
എം.എസ്.എഫ്. നേതാക്കളുടെ പ്രസ്താവനകള്‍ തികഞ്ഞ അസത്യങ്ങളാണെന്നും വ്യക്തിപരമായി അപകീര്‍ത്തി വരുത്തുന്ന പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡോ. എം. രമ പ്രതികരിച്ചു.
കാമ്പസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ത്ഥികളെ ശാസിച്ചിട്ടുണ്ട്. എന്നാല്‍ മാസ്‌ക്ക് അണിഞ്ഞ് കൂട്ടം കൂടാതെ നില്‍ക്കണമെന്നു പറഞ്ഞപ്പോള്‍ ഒരു വിദ്യാര്‍ത്ഥി അപ്രതീക്ഷിതമായി തന്നെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ കയ്യുയര്‍ത്തി വരികയാണുണ്ടായത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പൊലീസ് വിദ്യാര്‍ത്ഥിക്കെതിരെ പിഴയടപ്പിച്ചു. അതിനു ശേഷം വിദ്യാര്‍ത്ഥി സ്വമേധയാ വന്ന്, ക്രിമിനല്‍ കേസ് എടുത്താല്‍ ജീവിതം ബുദ്ധിമുട്ടിലാവും സഹായിക്കണമെന്ന് പറഞ്ഞ് കുനിഞ്ഞു നിന്ന് മാപ്പ് പറയുകയായിരുന്നുവെന്ന് ഡോ. രമ പത്രകുറിപ്പില്‍ പറഞ്ഞു. എന്നാല്‍ കാല് പിടിക്കാന്‍ കുനിഞ്ഞത് ഒരു അടവായിരുന്നു എന്നത് ഇപ്പോഴാണറിയുന്നത്. കാല് പിടിപ്പിച്ചതാണെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുകയാണ്. താന്‍ വിദ്യാര്‍ത്ഥിയോട് കാല് പിടിച്ച് മാപ്പു പറയാന്‍ ആവശ്യപ്പെട്ടു എന്നതും അതിന് നിര്‍ബ്ബന്ധിച്ചു എന്നതും പച്ചക്കള്ളമാണെന്നും ഡോ. രമ കൂട്ടിച്ചേര്‍ത്തു.
എല്ലാ വിദ്യാര്‍ത്ഥി സംഘടനകളോടും ഒരേ സമീപനമാണ് എനിക്കുള്ളത്. കോളേജില്‍ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ എം.എസ്.എഫ്. സംഘടന അവരുടെ കൊടിയും തോരണങ്ങളൂം കെട്ടിയത് എടുത്തു മാറ്റാന്‍ പറഞ്ഞതിന് തനിക്കെതിരെ ഭീഷണി മുഴക്കുകയുണ്ടായി. സാമുദായിക വികാരം ഉണര്‍ത്താനുള്ള ശ്രമങ്ങളും എല്ലാവരും തിരിച്ചറിയുമെന്നും ഡോ. രമ പറഞ്ഞു.

Related Articles
Next Story
Share it