അധികാരവികേന്ദ്രീകരണം യു.ഡി.എഫിന്റെ സംഭാവന-കെ മുരളീധരന്‍ എം.പി

കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയമായ ഗ്രാമ സ്വരാജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളിലേക്ക് വിവിധ കാലങ്ങളിലായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം ലോകത്തിനു തന്നെ മാതൃകയായി. അധികാര വികേന്ദ്രീകരണത്തിലും ആസൂത്രണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. അധികാര വികേന്ദ്രീകരണം നടപ്പില്‍ വരുത്തുന്നതില്‍ ഐക്യജനാധിപത്യമുന്നണിയും വിശിഷ്യാ മുസ്‌ലിം ലീഗും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം […]

കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയമായ ഗ്രാമ സ്വരാജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു.
പ്രാദേശിക ഭരണകൂടങ്ങളിലേക്ക് വിവിധ കാലങ്ങളിലായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം ലോകത്തിനു തന്നെ മാതൃകയായി. അധികാര വികേന്ദ്രീകരണത്തിലും ആസൂത്രണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. അധികാര വികേന്ദ്രീകരണം നടപ്പില്‍ വരുത്തുന്നതില്‍ ഐക്യജനാധിപത്യമുന്നണിയും വിശിഷ്യാ മുസ്‌ലിം ലീഗും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികാഘോഷം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാട നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അധികാര വീകേന്ദ്രീകരണത്തെ ജനകീയാസൂത്രണമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തുകളുടെ പല അധികാരങ്ങളും കവര്‍ന്നെടുത്തു. ഇപ്പോള്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച പിണറായി സമാണ് കേരളത്തില്‍ നടക്കുന്നത്. പഞ്ചായത്തുകള്‍ക്ക് ആവശ്യമായ വികസന ഫണ്ടുകള്‍ നല്‍കുന്നില്ല. വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. എതിര്‍ക്കുന്നവരെ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് സിപിഎം നേരിടുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ കല്ലായി മുഖ്യ പ്രഭാഷണം നടത്തി. അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ യുഡിഎഫിന്റെ സംഭാവന എന്ന വിഷയത്തില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞഹമ്മദ് മാസ്റ്റര്‍ ജനപ്രതിനിധികള്‍ക്ക് ക്ലാസെടുത്തു.
അധികാര വികേന്ദ്രീകരണ നിയമത്തിന്റെ കേരളത്തിന്റെ ശില്‍പി മുന്‍ മന്ത്രി സിടി അഹമ്മദലിയെ ഉപഹാരം നല്‍കി ആദരിച്ചു.
കല്ലട്ര മാഹിന്‍ ഹാജി, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, എം.എല്‍.എ.മാരായ എന്‍എ നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ്, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികളായ വി.കെ.പി. ഹമീദലി, എം.ബി യൂസുഫ്, കെ മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരായ കെ.ഇ.എ. ബക്കര്‍, എം.പി.ജാഫര്‍, എം അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, അഡ്വ. എംടിപി കരീം, എ.സി.എ. ലത്തീഫ്, കോണ്‍ഗ്രസ് നേതാവ് കെ മൊയ്തീന്‍ കുട്ടി ഹാജി, എംസി ഖമറുദ്ദീന്‍, കരുണ്‍താപ്പ പ്രസംഗിച്ചു. സെക്രട്ടറി അസീസ് മരിക്കെ നന്ദി പറഞ്ഞു.

Related Articles
Next Story
Share it