മുസ്ലിം ലീഗ് നേതാക്കളെ സി.പി.എം. വേട്ടയാടുന്നു -എ. അബ്ദുല്‍റഹ്‌മാന്‍

കാസര്‍കോട്: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ അധികാരമുപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളെ സി.പി.എം. വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി മുഖേന ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒരു നോട്ടീസ് പോലും നല്‍കാതെ എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഖമറുദ്ദീനെ മതിയായ ചികിത്സ നല്‍കുന്നതിന് പകരം […]

കാസര്‍കോട്: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ അധികാരമുപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളെ സി.പി.എം. വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി മുഖേന ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒരു നോട്ടീസ് പോലും നല്‍കാതെ എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഖമറുദ്ദീനെ മതിയായ ചികിത്സ നല്‍കുന്നതിന് പകരം ആസ്പത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്കയച്ചത് സി.പി.എം. നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ്. ഇത് മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിയാണ്. പൊലീസില്‍ പ്രത്യേകമായി സി.പി.എം. സേനയുണ്ടാക്കി രാഷ്ട്രീയ പ്രതിയോഗികളെ അന്യായമായി പീഡിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. ലോകാവസാനം വരെ സി.പി.എം. തന്നെ കേരളം ഭരിക്കുമെന്ന മട്ടിലാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഇത്തരം ഉദ്യോഗസ്ഥര്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറാവണമെന്ന് അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു.

Related Articles
Next Story
Share it