സംസ്ഥാന യുവജന കമ്മീഷന്റെ കരിയര്‍ എക്‌സ്‌പോ-2023 തൊഴില്‍ മേള 18ന് തൃക്കരിപ്പൂരില്‍

കാസര്‍കോട്: സംസ്ഥാന യുവജന കമ്മീഷന്‍ 'കരിയര്‍ എക്‌സ്‌പോ 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള 18ന് തൃക്കരിപ്പൂരില്‍ നടക്കും. രാവിലെ 10ന് നായനാര്‍ ഗവ. പോളിയില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം അധ്യക്ഷതവഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഉല്‍പാദന, സേവന, ധനകാര്യ, ആരോഗ്യ മേഖലകളിലെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 33 ലധികം പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും 2000 ത്തിലധികം ഒഴുവുകളാണ് മേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് https://forms.gle/aQVGaYBvhYnbkViT6 […]

കാസര്‍കോട്: സംസ്ഥാന യുവജന കമ്മീഷന്‍ 'കരിയര്‍ എക്‌സ്‌പോ 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള 18ന് തൃക്കരിപ്പൂരില്‍ നടക്കും. രാവിലെ 10ന് നായനാര്‍ ഗവ. പോളിയില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം അധ്യക്ഷതവഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഉല്‍പാദന, സേവന, ധനകാര്യ, ആരോഗ്യ മേഖലകളിലെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 33 ലധികം പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും 2000 ത്തിലധികം ഒഴുവുകളാണ് മേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് https://forms.gle/aQVGaYBvhYnbkViT6 എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9633183207.
തൊഴില്‍മേളയില്‍ രണ്ടായിരത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ഐടി കമ്പനികളും മികച്ച രീതിയിലുള്ള ശമ്പള വാഗ്ദാനം നല്‍കി മേളക്കുണ്ട്. ടെക്നോവൈസ്, സോഫ്റ്റോട്രിണിക്സ്, ഇന്‍ഡക്സ് ഇന്റര്‍ നാഷണല്‍, ഇന്‍ഫോ ആപ്സ്, കല്യാണ്‍ സില്‍ക്ക്സ്, പേസ് മീഡിയ ലിങ്ക്സ്, സ്റ്റിയൂഡ് ലേണിങ് ആപ്, എമേര്‍ജ് ബിസിനസ് ഗ്രൂപ്പ്, ആയുര്‍ കെയര്‍ ഹെര്‍ബല്‍, കെവിആര്‍ കാര്‍സ്, മാസ്ട്രോ മെറ്റല്‍സ്, സിംഗപ്പൂര്‍ ഹോണ്ട, മേഘാസ് ഹെര്‍ബല്‍ കെയര്‍, കിയ മോട്ടോഴ്സ്, വൈറ്റ്കോണ്‍, ഹെര്‍ബോ കെയര്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, ടെസ്ല ഗ്രൂപ്പ് ട്രാന്‍സ് സോഴ്സ് ഇന്റര്‍നാഷണണല്‍ തുടങ്ങി 33 കമ്പനികള്‍ മേളക്കെത്തും.
തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഗതിവേഗം കൂട്ടാന്‍ ഈ തൊഴില്‍മേളഇടയാകുമെന്ന് യുവജന കമ്മീഷനംഗം റെനീഷ് മാത്യു, നായനാര്‍ ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ ഭാഗ്യശ്രീ ദേവി, ജില്ലാ കോഡിനേറ്റര്‍ എം ടി സിദ്ധാര്‍ഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it