സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തിളക്കത്തില്‍ ഉണ്ണിരാജ്

ചെറുവത്തൂര്‍: മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉണ്ണിരാജ് ചെറുവത്തൂറിന് അര്‍ഹിച്ച അംഗീകാരമായി. മഴവില്‍ മനോരമയിലെ മറിമായം എന്ന പരമ്പരയിലെ ഹാസ്യാഭിനയമാണ് ഉണ്ണിരാജിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഇതിനോടകം നിരവധി സിനിമകളിലും ഉണ്ണിരാജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെ ചെറിയ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടായിരുന്നു സിനിമാ തുടക്കം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലും നല്ല പ്രകടനം കാഴ്ച്ച വെച്ചു. […]

ചെറുവത്തൂര്‍: മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉണ്ണിരാജ് ചെറുവത്തൂറിന് അര്‍ഹിച്ച അംഗീകാരമായി. മഴവില്‍ മനോരമയിലെ മറിമായം എന്ന പരമ്പരയിലെ ഹാസ്യാഭിനയമാണ് ഉണ്ണിരാജിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഇതിനോടകം നിരവധി സിനിമകളിലും ഉണ്ണിരാജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെ ചെറിയ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടായിരുന്നു സിനിമാ തുടക്കം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലും നല്ല പ്രകടനം കാഴ്ച്ച വെച്ചു. ജീവിത ചുറ്റുപാടുകളാല്‍ ഒരുപാട് അനുഭവങ്ങള്‍ ഉള്ളതിനാല്‍ താന്‍ അഭിനയിക്കാറില്ലെന്നും പെരുമാറുകയാണ് ചെയ്യാറെന്നുമാണ് ഉണ്ണിരാജ് പറയാറുള്ളത്. ചെറുവത്തൂര്‍ കൊവ്വലിലെ പരേതനായ കണ്ണന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. ആദിത്യ രാജ്, ധന്‍വിന്‍ രാജ് എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it