സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പത്തനംതിട്ടയും കോഴിക്കോടും ജേതാക്കള്‍
കാസര്‍കോട്: കേരള നെറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയും പുരുഷ വിഭാഗത്തില്‍ കോഴിക്കോടും ജേതാക്കളായി. ഇന്ന് രാവിലെയാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. വനിതാ വിഭാഗം ഫൈനലില്‍ പത്തനംതിട്ട പാലക്കാടിനെയും കോഴിക്കോട് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.14 ജില്ലകള്‍ക്ക് വേണ്ടി 400ഓളം താരങ്ങള്‍ മത്സരത്തില്‍ അണിനിരന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം […]

കാസര്‍കോട്: കേരള നെറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയും പുരുഷ വിഭാഗത്തില്‍ കോഴിക്കോടും ജേതാക്കളായി. ഇന്ന് രാവിലെയാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. വനിതാ വിഭാഗം ഫൈനലില്‍ പത്തനംതിട്ട പാലക്കാടിനെയും കോഴിക്കോട് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.
14 ജില്ലകള്‍ക്ക് വേണ്ടി 400ഓളം താരങ്ങള്‍ മത്സരത്തില്‍ അണിനിരന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. നെറ്റ്ബോള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. നജ്മുദ്ദീന്‍, സംസ്ഥാന ട്രഷറര്‍ യു.പി. സാബിറ, സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്. ശശിധരന്‍, തളങ്കര സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, കാസര്‍കോട് നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി എന്‍.കെ. അന്‍വര്‍, മുഷ്താഖ്, ഷരീഫ് തെരുവത്ത്, ഖമറുദ്ദീന്‍,നിസാര്‍ അല്‍ഫ, ഷംസു മഗ്ഡ, ഹസ്സന്‍ പതിക്കുന്നില്‍, നവാസ് പള്ളിക്കാല്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ധനേഷ് കുമാര്‍ നന്ദി പറഞ്ഞു.