സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതി ഓഫീസ് തുറന്നു

മൊഗ്രാല്‍: 9,10,11 തീയതികളില്‍ മൊഗ്രാലില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 16) ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി ഓഫീസ് മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബില്‍ ജില്ലാ പൊലീസ് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു എം.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. ഷൈമ, വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫ് അലി, പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, വ്യവസായി […]

മൊഗ്രാല്‍: 9,10,11 തീയതികളില്‍ മൊഗ്രാലില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 16) ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി ഓഫീസ് മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബില്‍ ജില്ലാ പൊലീസ് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു എം.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. ഷൈമ, വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫ് അലി, പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, വ്യവസായി പി.കെ മുനീര്‍ ഹാജി, കാസര്‍കോട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് സ്പിക്ക്, കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വിക്രം പൈ, പ്രവാസി പത്രപ്രവര്‍ത്തകന്‍ കെ.എം. അബ്ബാസ്, അച്യുതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.വി. പവിത്രന്‍, സി.വി. ജയിംസ്, ബി.എന്‍. മുഹമ്മദ് അലി, ടി.എം ശുഹൈബ്, എ.കെ. ആരിഫ്, ബി.എ. റഹ്‌മാന്‍, കെ.വി. യൂസഫ് അലി കുമ്പള, താജുദ്ദീന്‍ മൊഗ്രാല്‍, നജീബ് എം.എ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി വര്‍ക്കിങ് കണ്‍വീനര്‍ അഷ്‌റഫ് കാര്‍ള സ്വാഗതവും പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ സെഡ് എ. മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it