സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മൊഗ്രാലില്‍ തുടക്കം; ആദ്യജയം മലപ്പുറത്തിന്

മൊഗ്രാല്‍: സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മൊഗ്രാലില്‍ വര്‍ണ്ണാഭമായ തുടക്കം.രാവിലെ സംഘാടക സമിതി രക്ഷാധികാരി പി.എം മുനീര്‍ ഹാജി പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, സുബണ്ണ ആള്‍വ, നാസര്‍ മൊഗ്രാല്‍, മുജീബ് കമ്പാര്‍, മൂസ ഷെരീഫ്, സ്മിത കെ.ടി, പാര്‍വതി നായര്‍, എം. അബ്ബാസ്, രവി പൂജാരി, സി.എ. സുബൈര്‍, സുജിത്ത് റായ്, അഹമ്മദ് അലി, താജുദ്ദീന്‍ ധന്യ, റിയാസ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മത്സരം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ഉദ്ഘാടനം […]

മൊഗ്രാല്‍: സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മൊഗ്രാലില്‍ വര്‍ണ്ണാഭമായ തുടക്കം.
രാവിലെ സംഘാടക സമിതി രക്ഷാധികാരി പി.എം മുനീര്‍ ഹാജി പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, സുബണ്ണ ആള്‍വ, നാസര്‍ മൊഗ്രാല്‍, മുജീബ് കമ്പാര്‍, മൂസ ഷെരീഫ്, സ്മിത കെ.ടി, പാര്‍വതി നായര്‍, എം. അബ്ബാസ്, രവി പൂജാരി, സി.എ. സുബൈര്‍, സുജിത്ത് റായ്, അഹമ്മദ് അലി, താജുദ്ദീന്‍ ധന്യ, റിയാസ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മത്സരം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ഹമീദ് സ്പിക് അധ്യക്ഷത വഹിച്ചു. എം. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
14 ജില്ലകളില്‍ നിന്നും ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 15 ടീമുകള്‍ നാല് പൂളുകളിലായാണ് മത്സരിക്കുന്നത്. പൂള്‍ (എ) പാലക്കാട്, എറണാകുളം, ജി.വി രാജ, ഇടുക്കി. പൂള്‍ (ബി) കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട. പൂള്‍ (സി) മലപ്പുറം, തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം. പൂള്‍ (ഡി) കൊല്ലം, തൃശൂര്‍, വയനാട് എന്നീ ടീമുകള്‍ ലീഗ് റൗണ്ടില്‍ മത്സരിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ ഗ്രൂപ്പ് വിന്നേഴ്‌സ് ഞായറാഴ്ച നടക്കുന്ന സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടും. ആദ്യ ദിവസം മലപ്പുറം 6 ഗോളുകള്‍ക്ക് കോട്ടയത്തെയും എറണാകുളം 3 ഗോളിന് ഇടുക്കിയെയും കണ്ണൂര്‍ 5 ഗോളിന് പത്തനംതിട്ടയെയും തൃശൂര്‍ ഒരു ഗോളിന് വയനാടിനെയും ജിവി രാജ 2 ഗോളിന് പാലക്കാടിനെയും ആലപ്പുഴ, പത്തനംതിട്ട മത്സരം ഗോള്‍ രഹിത സമനിലയും കലാശിച്ചു. വെള്ളിയാഴ്ച നടന്ന അവസാന മത്സരത്തില്‍ പത്തനംതിട്ടയും ആലപ്പുഴയും തമ്മിലുള്ള മത്സരത്തില്‍ ഏകപക്ഷീയമായ 10 ഗോളുകള്‍ക്ക് ആലപ്പുഴ പത്തനംതിട്ടയെ പരാജയപ്പെടുത്തി. ഞായറാഴ്ച സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

Related Articles
Next Story
Share it