സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍: കാസര്‍കോട് ഫൈനലില്‍

കാസര്‍കോട്: സീനിയര്‍ വുമണ്‍സ് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഫൈനലില്‍. തിരുവല്ല മാര്‍ത്തോമാ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇടുക്കിയെ ടൈബ്രേക്കറില്‍ 4-2ന് പരാജയപ്പെടുത്തിയാണ് കാസര്‍കോട് ഫൈനലില്‍ കടന്നത്. സെമി ഫൈനല്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ടൈബ്രേക്കര്‍ വേണ്ടി വന്നത്. മത്സരത്തിലെ മികച്ച താരമായി അഞ്ജിതയെ തിരഞ്ഞെടുത്തു. ഫൈനലില്‍ ഇന്ന് കാസര്‍കോട് തൃശൂരിനെ നേരിടും. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഫൈനലില്‍ കടക്കുന്നത്. ആദ്യ മത്സരത്തില്‍ […]

കാസര്‍കോട്: സീനിയര്‍ വുമണ്‍സ് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഫൈനലില്‍. തിരുവല്ല മാര്‍ത്തോമാ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇടുക്കിയെ ടൈബ്രേക്കറില്‍ 4-2ന് പരാജയപ്പെടുത്തിയാണ് കാസര്‍കോട് ഫൈനലില്‍ കടന്നത്. സെമി ഫൈനല്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ടൈബ്രേക്കര്‍ വേണ്ടി വന്നത്. മത്സരത്തിലെ മികച്ച താരമായി അഞ്ജിതയെ തിരഞ്ഞെടുത്തു. ഫൈനലില്‍ ഇന്ന് കാസര്‍കോട് തൃശൂരിനെ നേരിടും. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഫൈനലില്‍ കടക്കുന്നത്. ആദ്യ മത്സരത്തില്‍ 6 ഗോളുകള്‍ക്ക് ആലപ്പുഴ ടീമിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ 6 ഗോളുകള്‍ക്ക് പാലക്കാട് ടീമിനെയും പരാജയപ്പെടുത്തിയാണ് കാസര്‍കോട് മുന്നേറിയത്. ടീം കോച്ചായി ഗണേഷും അസിസ്റ്റന്റ് കോച്ചായി സിദ്ദീഖ് ചക്കരയും ടീം മാനേജറായി സിബ കാലിക്കടവുമാണ് ടീമിനെ നയിക്കുന്നത്.

Related Articles
Next Story
Share it