സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍; പാലക്കാടും മലപ്പുറവും ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന 28-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ പരാജയപ്പെടുത്തി പാലക്കാട് ജേതാക്കളായി. വനിതാ വിഭാഗത്തില്‍ വയനാടിനെ പരാജയപ്പെടുത്തി മലപ്പുറം കീരീടം സ്വന്തമാക്കി.സമാപന സമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സി. ഹബീബ് റഹ്‌മാന്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയോഷന്‍ ചീഫ് പാട്രണ്‍ ഡോ. എം.പി ഷാഫി ഹാജി സമ്മാനിച്ചു. കേരള സ്റ്റേറ്റ് സോഫ്റ്റ്ബോള്‍ അസോസിയേഷന്‍ വൈസ് […]

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന 28-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ പരാജയപ്പെടുത്തി പാലക്കാട് ജേതാക്കളായി. വനിതാ വിഭാഗത്തില്‍ വയനാടിനെ പരാജയപ്പെടുത്തി മലപ്പുറം കീരീടം സ്വന്തമാക്കി.
സമാപന സമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സി. ഹബീബ് റഹ്‌മാന്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയോഷന്‍ ചീഫ് പാട്രണ്‍ ഡോ. എം.പി ഷാഫി ഹാജി സമ്മാനിച്ചു. കേരള സ്റ്റേറ്റ് സോഫ്റ്റ്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അനില്‍ എ. ജോണ്‍സണ്‍, ട്രഷറര്‍ രമേശന്‍, ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം ബല്ലാള്‍, ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന്, ബഷീര്‍ അഹമ്മദ് സംസാരിച്ചു.
സെക്രട്ടറി അശോകന്‍ ധര്‍മ്മത്തടുക്ക സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റിജിത് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it