കലയുടെ പൂരത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലത്ത് ഇന്ന് രാവിലെ തിരിതെളിഞ്ഞു. ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ് കുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുകേഷ് എം.എല്‍.എ എന്നിവരും പങ്കെടുത്തു. നടി നിഖിലാ വിമല്‍ മുഖ്യാതിഥിയായിരുന്നു. […]

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലത്ത് ഇന്ന് രാവിലെ തിരിതെളിഞ്ഞു. ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ് കുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുകേഷ് എം.എല്‍.എ എന്നിവരും പങ്കെടുത്തു. നടി നിഖിലാ വിമല്‍ മുഖ്യാതിഥിയായിരുന്നു. നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും നടന്നു.
പ്രധാനവേദിയില്‍ എച്ച്.എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെയാണ് വേദികള്‍ ഉണര്‍ന്നത്.
24 വേദികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്സ് ജംഗ്ഷന്‍ മുതല്‍ ചിന്നക്കട വരെയുള്ള റോഡിലാണ് പ്രധാന നിയന്ത്രണം.