വിനോദ് പായത്തിന് സംസ്ഥാന മാധ്യമ പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരം ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് വിനോദ് പായത്തിന്. കാസര്‍കോടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരുന്ന അയിത്താചരണത്തെക്കുറിച്ചും ദളിതര്‍ക്ക് പ്രവേശനം വിലക്കിയതുമായും ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് വിനോദിനെ അര്‍ഹനാക്കിയത്. ബേഡകം പായത്തെ പരേതനായ എം. നാരായണന്‍ നായരുടെയും ഇ. ശാരദയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കള്‍: കല്യാണി, ആമി കനിമൊഴി.വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മാതൃഭൂമിയിലെ അനു എബ്രഹാം നേടി. ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മാതൃഭൂമിയിലെ […]

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരം ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് വിനോദ് പായത്തിന്. കാസര്‍കോടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരുന്ന അയിത്താചരണത്തെക്കുറിച്ചും ദളിതര്‍ക്ക് പ്രവേശനം വിലക്കിയതുമായും ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് വിനോദിനെ അര്‍ഹനാക്കിയത്. ബേഡകം പായത്തെ പരേതനായ എം. നാരായണന്‍ നായരുടെയും ഇ. ശാരദയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കള്‍: കല്യാണി, ആമി കനിമൊഴി.
വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മാതൃഭൂമിയിലെ അനു എബ്രഹാം നേടി. ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മാതൃഭൂമിയിലെ കെ.കെ. സന്തോഷും മലയാള മനോരമയിലെ അരുണ്‍ ശ്രീധറും പുരസ്‌കാരം പങ്കിട്ടു. കാര്‍ട്ടൂണിന് മാതൃഭൂമിയിലെ കെ ഉണ്ണികൃഷ്ണനാണ് പുരസ്‌കാരം.
ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാറും സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ എ. അമൃതയും നേടി. മനോരമ ന്യൂസിലെ ജയമോഹന്‍ നായര്‍ മികച്ച ടി.വി അഭിമുഖത്തിനും ടി.പി. ഷാനി മികച്ച ന്യൂസ് റീഡര്‍ക്കുമുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ ആര്‍.പി. കൃഷ്ണപ്രസാദ് മികച്ച ന്യൂസ് ക്യാമറമാനും വി. വിജയകുമാര്‍ മികച്ച ന്യൂസ് എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരം നേടി.
പുരസ്‌കാരങ്ങള്‍ നാളെ വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.