മാനവ സൗഹൃദ സദസ് സംസ്ഥാനതല പര്യടനം തുടങ്ങി

കാസര്‍കോട്: മതത്തിന്റെ പേരില്‍ മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെ വിത്തുപാകുന്നവര്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്റ്റേജ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്ക്) നടത്തുന്ന മാനവ സൗഹൃദ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു.സവാക്ക് ജില്ലാ പ്രസിഡണ്ട് ഉമേശ് എം. ശാലിയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം സ്വാഗതം പറഞ്ഞു.എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് […]

കാസര്‍കോട്: മതത്തിന്റെ പേരില്‍ മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെ വിത്തുപാകുന്നവര്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്റ്റേജ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്ക്) നടത്തുന്ന മാനവ സൗഹൃദ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു.
സവാക്ക് ജില്ലാ പ്രസിഡണ്ട് ഉമേശ് എം. ശാലിയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം സ്വാഗതം പറഞ്ഞു.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലെവിനോ മൊന്തോരെ, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ വരപ്രസാദ് കോട്ടക്കണി, അഡ്വ. പിപി വിജയന്‍, നെടുമുടി അശോക് കുമാര്‍, അഡ്വ. ദിലീപ് ചെറിയനാട്, വിജയന്‍ മാവുങ്കല്‍, അജി എം ചാലക്കേരി, സണ്ണി അഗസ്റ്റിന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it