നാഷണല്‍ ടെക്‌നോളജി ഡേ സംസ്ഥാന തല ഉദ്ഘാടനം 11ന്

കാസര്‍കോട്: നാഷണല്‍ ടെക്‌നോളജി ഡേ സംസ്ഥാന തല ഉദ്ഘാടനം മെയ് 11ന് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക് നോളജി ആന്റ് എന്‍വിറോള്‍മെന്റ് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷണ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി സുധീര്‍ അധ്യക്ഷത വഹിക്കും. നാറ്റ്പാക് […]

കാസര്‍കോട്: നാഷണല്‍ ടെക്‌നോളജി ഡേ സംസ്ഥാന തല ഉദ്ഘാടനം മെയ് 11ന് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക് നോളജി ആന്റ് എന്‍വിറോള്‍മെന്റ് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷണ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി സുധീര്‍ അധ്യക്ഷത വഹിക്കും. നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തും. ഡോ. ഷാലിജ് പി.ആര്‍, മുഖ്യമന്ത്രിയുടെ ശാസ്‌സത്ര ഉപദേഷ്ടാവ് പത്മശ്രീ എം. സിദത്തന്‍, എല്‍.ബി.എസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹ്‌മാന്‍ സംസാരിക്കും. പോസ്റ്റ്‌കോ വിഡ് വിദ്യാഭ്യാസവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ ഡോ. എം.വി. രാജേഷ്, പ്രൊഫ. പ്രവീണ്‍ കൃഷ്ണ എന്നിവര്‍ ക്ലാസെടുക്കും. പത്രസമ്മേളനത്തില്‍ പ്രൊഫ. കെ. അസീം, പ്രൊഫ. പി.വൈ ജോഷ്വ, പ്രൊഫ. സാമുവല്‍ മാത്യു സംബന്ധിച്ചു.

Related Articles
Next Story
Share it