മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു
ഉപ്പള: മുസ്ലിംലീഗ് പ്രതിനിധിയായ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിറിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതാണ് അച്ചടക്ക നടപടിക്ക് കാരണമായത്. മംഗല്‍പ്പാടി പഞ്ചായത്ത് മുസ്ലിംലീഗിന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നതിന് കാസര്‍കോട് ജില്ലാ ലീഗ് കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു.ഒക്ടോബര്‍ 31ന് അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് അറിയിച്ചാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നത്. […]

ഉപ്പള: മുസ്ലിംലീഗ് പ്രതിനിധിയായ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിറിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതാണ് അച്ചടക്ക നടപടിക്ക് കാരണമായത്. മംഗല്‍പ്പാടി പഞ്ചായത്ത് മുസ്ലിംലീഗിന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നതിന് കാസര്‍കോട് ജില്ലാ ലീഗ് കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു.
ഒക്ടോബര്‍ 31ന് അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് അറിയിച്ചാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നത്. ഒരാഴ്ച മുമ്പ് നടന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് ശേഷമാണ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. ചില അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് അവിശ്വാസത്തിന് തീരുമാനമെടുത്തത്. നേരത്തെ ലീഗ് പഞ്ചായത്ത് വര്‍ക്കിംഗ്കമ്മിറ്റിയോഗം ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നത്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് അയക്കുന്നതിന്റെ ഭാഗമായി ലീഗ് പഞ്ചായത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറെ കണ്ടിരുന്നു. ഈ വിവരം പുറത്തുവന്നതോടെ വിവാദമാകുകയും പ്രശ്നത്തില്‍ ലീഗ് ജില്ലാ കമ്മിറ്റി ഇടപെടുകയുമായിരുന്നു. റിസാന സാബിറിനെ മാറ്റേണ്ടതില്ലെന്നും പ്രശ്‌നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നുമാണ് ജില്ലാകമ്മിറ്റി നല്‍കിയ നിര്‍ദേശം. എന്നാല്‍ അവിശ്വാസപ്രമേയത്തില്‍ പഞ്ചായത്ത്കമ്മിറ്റി ഉറച്ചുനില്‍ക്കുകയായിരുന്നു. ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ വകവെക്കാതെ പഞ്ചായത്ത് കമ്മിറ്റി സ്വന്തം നിലയിലുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നതിനെതിരെ സംസ്ഥാനനേതൃത്വത്തിന് പരാതി ലഭിച്ചു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ റിസാന സാബിറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമോയെന്ന കാര്യത്തില്‍ സംശയമാണ്. റിസാനയെ എതിര്‍ക്കുന്ന ലീഗ് പ്രതിനിധികളായ മെമ്പര്‍മാര്‍ അവിശ്വാസം അവതരിപ്പിച്ചാല്‍ അത് അച്ചടക്കലംഘനമായി നേതൃത്വം കാണും. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തില്‍ അവിശ്വാസത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അവധിയിലുള്ള റിസാനയോട് പ്രസിഡണ്ട് പദവിയില്‍ തിരിച്ചെത്താന്‍ ലീഗ് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.