മലയോരത്ത് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളീ ചാമ്പ്യന്‍ഷിപ്പ്

പടുപ്പ്: മലയോരത്തിന് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്. പടുപ്പ് പഞ്ചമി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ കോളേജ് പുരുഷ-വനിതാ വോളിയാണ് മലയോരത്ത് ആവേശം വിതക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയോരത്ത് നടക്കുന്ന വലിയൊരു കായിക മത്സരമാണിത്. അഞ്ചു ദിവസത്തെ മത്സരങ്ങള്‍ കാണാന്‍ നൂറു കണക്കിന് ആളുകള്‍ പടുപ്പില്‍ എത്തുന്നുണ്ട്. മൂന്നാം ദിന മത്സരത്തില്‍ വനിതകളുടെ ആദ്യ സെമിയില്‍ സെന്റ് തോമസ് ഇരിങ്ങാലക്കുട കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിനെ നേരിട്ടു. പുരുഷവിഭാഗത്തില്‍ അരുവിത്തറ കോളേജ് […]

പടുപ്പ്: മലയോരത്തിന് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്. പടുപ്പ് പഞ്ചമി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ കോളേജ് പുരുഷ-വനിതാ വോളിയാണ് മലയോരത്ത് ആവേശം വിതക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയോരത്ത് നടക്കുന്ന വലിയൊരു കായിക മത്സരമാണിത്. അഞ്ചു ദിവസത്തെ മത്സരങ്ങള്‍ കാണാന്‍ നൂറു കണക്കിന് ആളുകള്‍ പടുപ്പില്‍ എത്തുന്നുണ്ട്. മൂന്നാം ദിന മത്സരത്തില്‍ വനിതകളുടെ ആദ്യ സെമിയില്‍ സെന്റ് തോമസ് ഇരിങ്ങാലക്കുട കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിനെ നേരിട്ടു. പുരുഷവിഭാഗത്തില്‍ അരുവിത്തറ കോളേജ് എസ്.എന്‍.ജി.സി ചേലനൂരിനെയും സായി കോഴിക്കോട് സിഎംസ് കോട്ടയത്തെയും നേരിട്ടു.
ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും. സമാപന സമ്മേളനത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യും.

Related Articles
Next Story
Share it