സംസ്ഥാന ഹോക്കി മത്സരം മൊഗ്രാലില്‍
കുമ്പള: സംസ്ഥാന സബ് ജൂനിയര്‍ (അണ്ടര്‍ 16 ആണ്‍കുട്ടികള്‍) ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 9, 10, 11 തീയതികളിലായി മൊഗ്രാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഫുട്‌ബോളിനും ക്രിക്കറ്റിനും പിന്നാലെ ഹോക്കിയും മൊഗ്രാലില്‍ എത്തുന്നത് കായിക പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ജീവിരാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം, കൊല്ലം എസ്.എ.ഐ സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി മത്സരിക്കും. ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ സുഖകരമായ നടത്തിപ്പിന് മഞ്ചേശ്വരം […]

കുമ്പള: സംസ്ഥാന സബ് ജൂനിയര്‍ (അണ്ടര്‍ 16 ആണ്‍കുട്ടികള്‍) ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 9, 10, 11 തീയതികളിലായി മൊഗ്രാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഫുട്‌ബോളിനും ക്രിക്കറ്റിനും പിന്നാലെ ഹോക്കിയും മൊഗ്രാലില്‍ എത്തുന്നത് കായിക പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ജീവിരാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം, കൊല്ലം എസ്.എ.ഐ സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി മത്സരിക്കും. ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ സുഖകരമായ നടത്തിപ്പിന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ചെയര്‍മാനും അച്യുതന്‍ മാസ്റ്റര്‍ കണ്‍വീനറും ട്രഷററായി ഹമീദ് സ്പിക്‌നെയും തിരഞ്ഞെടുത്തു. സംഘാടകസമിതി യോഗം എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. സൈമ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അച്ചുതന്‍ മാസ്റ്റര്‍ പരിപാടികള്‍ വിശദീകരിച്ചു. പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബണ്ണ ആള്‍വ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദര്‍ അല്‍ മുനീര്‍, ഹനീഫപാറ, ജമീല അഹമദ്, സുകുമാര കുതിരപ്പാടി, കുമ്പള പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാല്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളായ കൃഷ്ണന്‍ പത്താനത്ത്, ബല്ലാല്‍ മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.