മുഹമ്മദ് ഹിസാമുദ്ദീനും പി വി ഷാജി കുമാറിനും സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭാ പുരസ്‌കാരം

കാസര്‍കോട്: മുഹമ്മദ് ഹിസാമുദ്ദീനും പി വി ഷാജി കുമാറിനും സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭാ പുരസ്‌കാരം. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ വിവിധ വിഭാഗത്തിലായി ഏര്‍പ്പെടുത്തിയിട്ടുള്ള യുവപ്രതിഭ പുരസ്‌കാരത്തില്‍ സംരംഭകത്വ വിഭാഗത്തിലാണ് എന്‍ട്രി ആപ്പ് സി.ഇ.ഒയായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹിസാമുദ്ദീനെ പുരസ്‌കാരം തേടിയെത്തിയത്. സാഹിത്യ വിഭാത്തിലാണ് കാസര്‍കോടിന്റെ സ്വന്തം കഥാകൃത്ത് ഷാജികുമാറിന് പുരസ്‌കാരം. സാമൂഹ്യ […]

കാസര്‍കോട്: മുഹമ്മദ് ഹിസാമുദ്ദീനും പി വി ഷാജി കുമാറിനും സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭാ പുരസ്‌കാരം. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ വിവിധ വിഭാഗത്തിലായി ഏര്‍പ്പെടുത്തിയിട്ടുള്ള യുവപ്രതിഭ പുരസ്‌കാരത്തില്‍ സംരംഭകത്വ വിഭാഗത്തിലാണ് എന്‍ട്രി ആപ്പ് സി.ഇ.ഒയായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹിസാമുദ്ദീനെ പുരസ്‌കാരം തേടിയെത്തിയത്. സാഹിത്യ വിഭാത്തിലാണ് കാസര്‍കോടിന്റെ സ്വന്തം കഥാകൃത്ത് ഷാജികുമാറിന് പുരസ്‌കാരം.
സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവര്‍ത്തനം-ദൃശ്യമാധ്യമം, കല, ഫൈന്‍ ആര്‍ട്‌സ്, കായികം, ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ യുവ പ്രതിഭകളും പുരസ്‌കാരത്തിന് അര്‍ഹരായി. 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്‌കാരം. മാര്‍ച്ച് 31ന് വൈകിട്ട് 3.30-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് വിതരണം ചെയ്യും.
കമറുല്‍ ഹക്കിം കെ. (സാമൂഹിക പ്രവര്‍ത്തനം), വി.പി. നിസാര്‍ (അച്ചടി മാധ്യമം), കലാമണ്ഡലം ഷര്‍മിള (കല), രജനി എസ്. ആര്‍. (ഫൈന്‍ ആര്‍ട്‌സ്), ശ്രീശങ്കര്‍, സാന്ദ്രബാബു (കായികം), സുജിത്ത് എസ്.പി. (കൃഷി ), ഡോ. റോസിത കുനിയില്‍ (ശാസ്ത്രം) എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായ മറ്റു യുവപ്രതിഭകള്‍.

Related Articles
Next Story
Share it