വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു-യുവമോര്‍ച്ച

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ വിതരണം കേരളത്തില്‍ അട്ടിമറിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യത്തിന് വാക്‌സിനുകള്‍ സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാതെ കേരളം പൂഴ്ത്തിവെക്കുകയാണ്. 27-4-21 ന് 444330 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടായിട്ടും 28-4-21 ന് വിതരണം ചെയ്തത് 35000 ത്തോളം മാത്രമാണ്. ഇന്ന് നാല് ലക്ഷത്തോളം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യുന്നത് വളരെക്കുറച്ച് മാത്രമാണ്. കേരളത്തില്‍ വാക്‌സിന് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് കേരളത്തില്‍ അവതാളത്തിലായിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ 90% […]

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ വിതരണം കേരളത്തില്‍ അട്ടിമറിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യത്തിന് വാക്‌സിനുകള്‍ സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാതെ കേരളം പൂഴ്ത്തിവെക്കുകയാണ്. 27-4-21 ന് 444330 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടായിട്ടും 28-4-21 ന് വിതരണം ചെയ്തത് 35000 ത്തോളം മാത്രമാണ്. ഇന്ന് നാല് ലക്ഷത്തോളം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യുന്നത് വളരെക്കുറച്ച് മാത്രമാണ്.
കേരളത്തില്‍ വാക്‌സിന് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് കേരളത്തില്‍ അവതാളത്തിലായിരിക്കുന്നു.
മറ്റ് സംസ്ഥാനങ്ങള്‍ 90% വാക്‌സിനേഷനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തിയപ്പോള്‍ കേരളം നാല്‍പ്പത് ശതമാനം സ്വകാര്യ ആസ്പത്രികള്‍ക്ക് നല്‍കി.കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായിക്കൊടുത്ത വാക്‌സിന്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങേണ്ടി വന്നു.
മറ്റ് സംസ്ഥാനങ്ങള്‍ ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ വാക്‌സിനേഷന് തയ്യാറാക്കിയപ്പോള്‍ കേരളം അഞ്ഞൂറില്‍ താഴെ മാത്രമാണ് സജജമാക്കിയത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിക്കും തിരക്കും സമൂഹ വ്യാപനങ്ങള്‍ക്ക് പോലും വഴിവെച്ചു.
വാക്‌സിനേഷന്‍ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു.
കോവിഡ് വാക്‌സിന്‍ പൂഴ്ത്തിവെപ്പിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും നാളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളത്തില്‍ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ധനഞ്ജയന്‍ മധൂര്‍ സന്നിഹിതനായിരുന്നു.

Related Articles
Next Story
Share it