തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, പോളിംഗ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചിലവില്‍ വിഡീയോ ചിത്രീകരണം അനുവദിക്കാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു കമ്മിഷന്‍. പോളിംഗ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കും. അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക് നല്‍കും. അതിര്‍ത്തികളില്‍ കേന്ദ്ര സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇരട്ടവോട്ടു തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിപ്പിക്കുന്നത്. സിസിടിവി സംവിധാനം ഉണ്ടാവുമെന്നും കമ്മിഷന്‍ അറിയിച്ചു. അരൂര്‍ […]

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചിലവില്‍ വിഡീയോ ചിത്രീകരണം അനുവദിക്കാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു കമ്മിഷന്‍.

പോളിംഗ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കും. അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക് നല്‍കും. അതിര്‍ത്തികളില്‍ കേന്ദ്ര സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇരട്ടവോട്ടു തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിപ്പിക്കുന്നത്.

സിസിടിവി സംവിധാനം ഉണ്ടാവുമെന്നും കമ്മിഷന്‍ അറിയിച്ചു. അരൂര്‍ മണ്ഡലത്തിലെ 39 പോളിംഗ് ബൂത്തുകളില്‍ വീഡിയോ വെബ്കാസ്റ്റിംഗ് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഷാനിമോള്‍ ഉസ്മാന്റെ പരാതിയിലാണ് നടപടി. 39 ബൂത്തുകളിലായി 6,000 ഇരട്ടവോട്ടുകളുണ്ടെന്നാണ് ഷാനിമോള്‍ ഉസ്മാന്റെ ആരോപണം. ഇതു തടയാന്‍ ബൂത്തില്‍ വെബ്കാസ്റ്റ് സംവിധാനം നടപ്പാക്കണമെന്നാണ് ഷാനിമോള്‍ ഉസ്മാന്റെ ആവശ്യം.

Related Articles
Next Story
Share it