സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത്: ജില്ലയില്‍ 51 പരാതികള്‍ തീര്‍പ്പാക്കി
കാസര്‍കോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 51 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ 65 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 29 പരാതികളും ഭൂസംബന്ധമായ പരാതികളായിരുന്നു. മാറ്റിവെച്ച 14 പരാതികള്‍ അടുത്ത ഹിയറിംഗിലേക്കുള്ളവയും റിപ്പോര്‍ട്ട് കിട്ടാനുള്ളവയുമാണ്. രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ച് വരെ നീണ്ടു. ശനിയാഴ്ചയും പരാതി പരിഹാര അദാലത്ത് തുടരും. […]

കാസര്‍കോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 51 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ 65 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 29 പരാതികളും ഭൂസംബന്ധമായ പരാതികളായിരുന്നു. മാറ്റിവെച്ച 14 പരാതികള്‍ അടുത്ത ഹിയറിംഗിലേക്കുള്ളവയും റിപ്പോര്‍ട്ട് കിട്ടാനുള്ളവയുമാണ്. രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ച് വരെ നീണ്ടു. ശനിയാഴ്ചയും പരാതി പരിഹാര അദാലത്ത് തുടരും. ശനിയാഴ്ച അറുപതോളം പരാതികള്‍ പരിഗണിക്കും. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അംഗം എസ് അജയ കുമാര്‍ (മുന്‍ എംപി), കമ്മീഷന്‍ രജിസ്ട്രാര്‍ പി ഷേര്‍ലി, ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, സബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.