സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക്; കെ. നീലകണ്ഠന്‍ വീണ്ടും വൈസ് പ്രസിഡണ്ട്

കാസര്‍കോട്: തുടര്‍ച്ചയായ നിയമ പോരാട്ടത്തിനൊടുവില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണം യു.ഡി.എഫിന്. നാല് വര്‍ഷം കാലാവധി നിലനില്‍ക്കെ എല്‍. ഡി.എഫ് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നടത്തിയ നിയമപോട്ടത്തിനൊടുവിലാണ് ഭരണം യു.ഡി.എഫിന് വീണ്ടും ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 15ന് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നെങ്കിലും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചത്.കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും സഹകാരിയുമായ കെ. നീലകണ്ഠന്‍ രണ്ടാം തവണയാണ് സംസ്ഥാന വൈസ് […]

കാസര്‍കോട്: തുടര്‍ച്ചയായ നിയമ പോരാട്ടത്തിനൊടുവില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണം യു.ഡി.എഫിന്. നാല് വര്‍ഷം കാലാവധി നിലനില്‍ക്കെ എല്‍. ഡി.എഫ് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നടത്തിയ നിയമപോട്ടത്തിനൊടുവിലാണ് ഭരണം യു.ഡി.എഫിന് വീണ്ടും ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 15ന് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നെങ്കിലും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചത്.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും സഹകാരിയുമായ കെ. നീലകണ്ഠന്‍ രണ്ടാം തവണയാണ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്. കാറഡുക്ക സ്വദേശിയാണ്.

Related Articles
Next Story
Share it