സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ജീവനക്കാര്‍ സമരം നടത്തി

കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ് കൈക്കൊണ്ട നടപടികള്‍ക്കെതിരെ കേരളത്തിലെ നൂറിലധികം കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധറാലികള്‍ നടത്തി.സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറിലധികം കേന്ദ്രങ്ങളിലായി അയ്യായിരത്തോളം എസ്.ബി.എസ്.യു.കെ.സി അംഗങ്ങളാണ് പ്രതിഷേധറാലിയില്‍ അണിനിരന്നത്. സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിളിന്റെ ആഹ്വാന പ്രകാരം കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, ആലക്കോട് എന്നീ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. സംഘടനയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മനോജ്. വി, അസി.ജന.സെക്രട്ടറി ശ്രീജിത്ത് വി.പി, റീജ്യണല്‍ സെക്രട്ടറിമാരായ […]

കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ് കൈക്കൊണ്ട നടപടികള്‍ക്കെതിരെ കേരളത്തിലെ നൂറിലധികം കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധറാലികള്‍ നടത്തി.
സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറിലധികം കേന്ദ്രങ്ങളിലായി അയ്യായിരത്തോളം എസ്.ബി.എസ്.യു.കെ.സി അംഗങ്ങളാണ് പ്രതിഷേധറാലിയില്‍ അണിനിരന്നത്. സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിളിന്റെ ആഹ്വാന പ്രകാരം കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, ആലക്കോട് എന്നീ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. സംഘടനയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മനോജ്. വി, അസി.ജന.സെക്രട്ടറി ശ്രീജിത്ത് വി.പി, റീജ്യണല്‍ സെക്രട്ടറിമാരായ അഭിലാഷ്. ജി, രാധിക. കെ.എന്‍, വികാസ്. കെ നേതൃത്വം നല്‍കി. ബാങ്ക് ജീവനക്കാര്‍ നടത്തിയ സമരത്തില്‍ എന്‍.സി.ബി.ഇ ജില്ലാ പ്രസിഡണ്ട് പ്രകാശന്‍. പി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it