ജനറല്‍ ആസ്പത്രിക്ക് മികച്ച ഐ.സി.ടി.സി.ക്കുള്ള സംസ്ഥാന അവാര്‍ഡ്

കാസര്‍കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ്, ജനറല്‍ ആസ്പത്രി വിഭാഗങ്ങളില്‍ മികച്ച ഐ.സി.ടി.സി (ജ്യോതിസ്) കേന്ദ്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുള്ള ഐ.സി.ടി.ക്ക് ലഭിച്ചു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക എയിഡ്‌സ് ദിന പരിപാടിയില്‍ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവില്‍ നിന്നും ഐ.സി.ടി.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ മേരി ജോസഫ്, കൗണ്‍സിലര്‍ വേദാവതി, ലാബ് ടെക്‌നീഷ്യന്‍ നയന നായക് എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു.2004ല്‍ പ്രവര്‍ത്തനമാരംഭിച്ച […]

കാസര്‍കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ്, ജനറല്‍ ആസ്പത്രി വിഭാഗങ്ങളില്‍ മികച്ച ഐ.സി.ടി.സി (ജ്യോതിസ്) കേന്ദ്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുള്ള ഐ.സി.ടി.ക്ക് ലഭിച്ചു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക എയിഡ്‌സ് ദിന പരിപാടിയില്‍ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവില്‍ നിന്നും ഐ.സി.ടി.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ മേരി ജോസഫ്, കൗണ്‍സിലര്‍ വേദാവതി, ലാബ് ടെക്‌നീഷ്യന്‍ നയന നായക് എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു.
2004ല്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്.ഐ.വി പരിശോധന കേന്ദ്രത്തിന് കഴിഞ്ഞ വര്‍ഷം നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബറേഷന്‍ ലബോറട്ടറിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

Related Articles
Next Story
Share it