സംസ്ഥാന അറബി അധ്യാപക സാഹിത്യ മത്സരം; കാസര്‍കോടും തൃശൂരും ജേതാക്കള്‍

നായന്മാര്‍മൂല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നായന്മാര്‍മൂലയില്‍ നടന്ന സംസ്ഥാന അറബി അധ്യാപക സംഗമത്തിലും അധ്യാപക സാഹിത്യ മത്സരത്തില്യം 78 പോയിന്റുകള്‍ നേടി കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ ചാമ്പ്യന്മാരായി. 76 പോയിന്റുകള്‍ നേടി കോഴിക്കോട് രണ്ടാം സ്ഥാനത്തും 74 പോയിന്റുകളോടെ മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ മൂന്നാം സ്ഥാനത്തുമെത്തി. 16 ഇനങ്ങളിലായി ഇരുന്നൂറിലധികം മത്സരാത്ഥികളാണ് പങ്കെടുത്തത്.മത്സരങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. അറബിക് സ്‌പെഷല്‍ ഓഫീസര്‍ […]

നായന്മാര്‍മൂല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നായന്മാര്‍മൂലയില്‍ നടന്ന സംസ്ഥാന അറബി അധ്യാപക സംഗമത്തിലും അധ്യാപക സാഹിത്യ മത്സരത്തില്യം 78 പോയിന്റുകള്‍ നേടി കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ ചാമ്പ്യന്മാരായി. 76 പോയിന്റുകള്‍ നേടി കോഴിക്കോട് രണ്ടാം സ്ഥാനത്തും 74 പോയിന്റുകളോടെ മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ മൂന്നാം സ്ഥാനത്തുമെത്തി. 16 ഇനങ്ങളിലായി ഇരുന്നൂറിലധികം മത്സരാത്ഥികളാണ് പങ്കെടുത്തത്.
മത്സരങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. അറബിക് സ്‌പെഷല്‍ ഓഫീസര്‍ ടി.പി. ഹാരിസ് അറബിക്ക് യൂണിറ്റിനെ പരിചയപ്പെടുത്തി. ഡി.ഡി.ഇ.സി.കെ. വാസു, എന്‍. എ. അബൂബക്കര്‍ ഹാജി, എം. അബ്ദുല്ല ഹാജി, റൈഹാന താഹിര്‍, ടി.പി. മുഹമ്മദലി, പി. നാരായണന്‍, എം.എ. ലത്തീഫ്, അബ്ദുല്‍ മജീദ്, കെ.എ. മുജീബുല്ലാഹ്, ഷറഫുദ്ദീന്‍, എ. മുഹമ്മദ് ബഷീര്‍, എ.എല്‍ മുഹമ്മദ് അസ്ലം, ഷൗക്കത്തലി, ഫൈസല്‍, അബൂബക്കര്‍, അഷ്‌റഫ്, ആമിന, മിന്നത്ത്, സുലൈഖ പ്രസംഗിച്ചു.

Related Articles
Next Story
Share it