വ്യാപാരസംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

കാസര്‍കോട്: ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. ഇന്ന് രാവിലെ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷന് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രന്‍ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, ട്രഷറര്‍ […]

കാസര്‍കോട്: ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. ഇന്ന് രാവിലെ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷന് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രന്‍ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, ട്രഷറര്‍ എസ്.ദേവരാജന്‍, കെ.വി.അബ്ദുല്‍ഹമീദ്, ബാബു കോട്ടയില്‍, എം.കെ. തോമസ്‌കുട്ടി, പി.സി. ഷാജഹാന്‍, കെ.കെ. വാസുദേവന്‍, പി.കെ.ബാപ്പുഹാജി, വി.എം.ലത്തീഫ്, വി.സബില്‍രാജ്, എ.ജെ.റിയാസ്, സലിം രാമനാട്ടുകര, അക്രം ചൂണ്ടയില്‍, സുബൈദ നാസര്‍, വൈ.വിജയന്‍, കെ.എ.ഹമീദ്, എ.സുധാകരന്‍, കെ.സത്യകുമാര്‍, രേഖ മോഹന്‍ദാസ് പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി സ്വാഗതം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ യാത്രയ്ക്ക് സ്വീകരണമൊരുക്കും. ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. അന്നേദിവസം സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.

Related Articles
Next Story
Share it