കുഡ്ലു ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട് പിന്നീട് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കി തുടങ്ങി
എരിയാല്‍: കുഡ്ലു സഹകരണ ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട് കണ്ടെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ന് രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. ഓരോ ദിവസവും 20 പേര്‍ക്ക് വീതമാണ് സൂക്ഷ്മമായ പരിശോധനക്ക് ശേഷം ആഭരണങ്ങള്‍ നല്‍കുക. 2015 സെപ്റ്റംബര്‍ ഏഴിനാണ് ജീവനക്കാരെ ബന്ദിയാക്കി കുഡ്ലു ബാങ്കില്‍ നിന്ന് 17.684 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ പ്രതികളെ പിടികൂടുകയും കൊള്ളയടിക്കപ്പെട്ട പണവും 15.860 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്ത് പൊലീസ് കോടതിയില്‍ ഹാജരാക്കുകയും […]

എരിയാല്‍: കുഡ്ലു സഹകരണ ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട് കണ്ടെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ന് രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. ഓരോ ദിവസവും 20 പേര്‍ക്ക് വീതമാണ് സൂക്ഷ്മമായ പരിശോധനക്ക് ശേഷം ആഭരണങ്ങള്‍ നല്‍കുക. 2015 സെപ്റ്റംബര്‍ ഏഴിനാണ് ജീവനക്കാരെ ബന്ദിയാക്കി കുഡ്ലു ബാങ്കില്‍ നിന്ന് 17.684 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ പ്രതികളെ പിടികൂടുകയും കൊള്ളയടിക്കപ്പെട്ട പണവും 15.860 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്ത് പൊലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 1.824 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. കൊള്ളയടിക്കപ്പെട്ട 905 ലോണുകളിലെ പാക്കറ്റുകളില്‍ പൊട്ടിക്കാതെ തിരിച്ചുകിട്ടിയ 455 ഉപഭോക്താക്കളുടെ സ്വര്‍ണാഭരണങ്ങളാണ് ഇന്ന് മുതല്‍ നല്‍കി തുടങ്ങിയത്. പൊട്ടിച്ച 450 പാക്കറ്റുകളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിന്നീട് ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കും ഇനിയും കണ്ടെത്താത്ത 1.824 കിലോഗ്രാം സ്വര്‍ണത്തിന് ബാങ്കിന് ഇന്‍ഷൂര്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും.
നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതിനാല്‍ ഉപഭോക്താക്കള്‍ 2017 ഡിസംബറില്‍ ബാങ്ക് ഉപരോധിച്ചിരുന്നു. 2017 ഡിസംബര്‍ അഞ്ചിന് ഈ ആവശ്യമുന്നയിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. എ.എ ജലീല്‍ ചെയര്‍മാനും ഖലീല്‍ എരിയാല്‍ ജനറല്‍ കണ്‍വീനറും റഫീഖ് കുന്നില്‍ ട്രഷററുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബാങ്ക് അധികൃതരുമായി നിരന്തരമായ ചര്‍ച്ച നടത്തിയെങ്കിലും കണ്ടെടുക്കപ്പെട്ട സ്വര്‍ണ്ണം ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായില്ല. തുടര്‍ന്ന് 2018 മാര്‍ച്ച് മാസത്തില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുകയും ബാങ്കിന് മുന്നില്‍ ധര്‍ണ ഇരിക്കുകയും ചെയ്തു. പിന്നീട് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വിട്ടുനല്‍കാന്‍ 2019ല്‍ ഉത്തരവ് ഉണ്ടായെങ്കിലും കടുത്ത നിബന്ധനകള്‍ കാരണം വീണ്ടും നീണ്ടുപോയി. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വിട്ടുകിട്ടുകയും ചെയ്തു. അധികൃതരും ആക്ഷന്‍കമ്മിറ്റിയും ചര്‍ച്ച നടത്തി തിരികെ നല്‍കാന്‍ ധാരണയാകുകയായിരുന്നു.