പോസ്റ്റ് കോവിഡ് ക്ലീനിക്ക് തുടങ്ങി

കാസര്‍കോട്: ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലീനിക്ക് ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടങ്ങി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം രോഗം ഭേദമായവര്‍ക്കും കോവിഡ് ഭേദമായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തുടര്‍ ചികിത്സ നല്‍കുന്നതിനാണ് ക്ലീനിക്ക്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12വരെയാണ് ക്ലീനിക്ക് പ്രവര്‍ത്തിക്കുക. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. ജനാര്‍ദ്ദന നായക്, ഡോ. കുഞ്ഞിരാമന്‍, ഡോ. കൃഷ്ണനായക് എന്നിവര്‍ക്കാണ് ക്ലീനിക്കിന്റെ […]

കാസര്‍കോട്: ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലീനിക്ക് ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടങ്ങി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം രോഗം ഭേദമായവര്‍ക്കും കോവിഡ് ഭേദമായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തുടര്‍ ചികിത്സ നല്‍കുന്നതിനാണ് ക്ലീനിക്ക്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12വരെയാണ് ക്ലീനിക്ക് പ്രവര്‍ത്തിക്കുക. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. ജനാര്‍ദ്ദന നായക്, ഡോ. കുഞ്ഞിരാമന്‍, ഡോ. കൃഷ്ണനായക് എന്നിവര്‍ക്കാണ് ക്ലീനിക്കിന്റെ ചുമതല.

Related Articles
Next Story
Share it